കൊച്ചിയിലേക്കുള്ള ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; മക്കളെയും ഭാര്യയെയും രക്ഷിച്ചയാള്‍ക്ക് ദാരുണ മരണം
ബെംഗളുരു: കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ബെംഗളുരു ആസ്ഥാനമാക്കി ജ്വല്ലറി ഷോറൂം നടത്തുന്ന വ്യവസായിക്ക് ദാരുണ മരണം. മുപ്പത്തിയെട്ടുകാരനായി ദിലീപ് കുമാര്‍ ആണ് കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞദിവസം മധുക്കരൈ ടോള്‍ ഗേറ്റിന് സമീപമായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.
കാറിന് തീപിടിച്ചയുടന്‍ ഇയാള്‍ ഭാര്യയെയും മക്കളെയും കാറില്‍ നിന്നും പുറത്തേക്ക് തള്ളി രക്ഷിച്ചിരുന്നു. എന്നാല്‍ സീറ്റ്‌ബെല്‍റ്റ് മുറുകിയതോടെ കാറിനുള്ളില്‍ കുടുങ്ങിയ ദിലീപ് കമാറിന് തീ പടര്‍ന്നു പിടിക്കുമ്പേഴേക്കും പുറത്തേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തീ പൊടുന്നനെ ആളിപ്പടര്‍ന്നതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാറിന് പുറത്തെത്തിയ ദിപീക് കുമാറിന്റെ ഭാര്യയും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്കു മുന്നില്‍ ദിപീല് കത്തിയെരിയുന്നത് കണ്ടതിന്റെ ഞെട്ടലില്‍ നിന്നും ഇവര്‍ മുക്തരായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏറെദൂരം ഓടിയതിനാലാകണം കാറിന് തീപിടിച്ചതെന്ന് കരുതുന്നു. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications