കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമിലെ തടങ്കല്‍പാളയത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 29 ആയി

  • By S Swetha
Google Oneindia Malayalam News

ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാര്‍ക്കായി അസമില്‍ നിര്‍മ്മിച്ച തടങ്കല്‍പ്പാളയത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗോല്‍പാറയിലെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് തടങ്കല്‍പ്പാളയത്തില്‍ വെച്ച് മരിച്ചവരുടെ എണ്ണം 29 ആയി. അസുഖം ബാധിച്ച ഇയാളെ 10 ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിൽ ഓപ്പറേഷൻ കുബേര നിലച്ചു: കണ്ണൂരിൽ ബ്ളേഡ് മാഫിയ രംഗത്തേക്ക് സ്ത്രീകളും!! കേരളത്തിൽ ഓപ്പറേഷൻ കുബേര നിലച്ചു: കണ്ണൂരിൽ ബ്ളേഡ് മാഫിയ രംഗത്തേക്ക് സ്ത്രീകളും!!

ആയിരത്തോളം പേരെയാണ് സംസ്ഥാനത്തെ ഇത്തരത്തിലുള്ള തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തടങ്കല്‍പ്പാളയത്തില്‍ പാര്‍പ്പിച്ചിരുന്ന മാനസിക രോഗിയായ അറുപത്തിയഞ്ചുകാരനും ഒക്ടോബറില്‍ ഇതേ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. സോണിത്പൂര്‍ ജില്ലയിലെ അലിസിംഗ ഗ്രാമവാസിയായ ദുലാല്‍ പോളിനെ സെപ്റ്റംബര്‍ 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2017 ഒക്ടോബര്‍ 11 മുതല്‍ പോള്‍ തേജ്പൂരിലെ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു.

death-1552548148-

നിലവില്‍ അസമില്‍ ആറ് തടങ്കല്‍ കേന്ദ്രങ്ങളുണ്ടെങ്കിലും ജില്ലാ ജയിലുകളിലാണ് അവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഏഴാമത്തെ കേന്ദ്രം ഗോള്‍പാറ ജില്ലയില്‍ നിര്‍മ്മാണത്തിലാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തടങ്കല്‍പ്പാളയങ്ങളില്‍ പാര്‍പ്പിച്ചിരുന്ന 28 അനധികൃത വിദേശികള്‍ സംസ്ഥാനത്ത് മരിച്ചു.

സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി ചന്ദ്ര മോഹന്‍ പട്ടോവറി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനോട് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കണക്കുകള്‍ പ്രകാരം 2018ലും 2019ലുമായി ഏഴ് പേര്‍ മരിച്ചു. 2017 ല്‍ ആറ് പേര്‍, 2016ല്‍ നാല് പേര്‍, 2011ല്‍ ഒരാള്‍ എന്നിങ്ങനെയാണ് കണക്ക്. ഇവരെല്ലാം തന്നെ അസുഖബാധിതരായാണ് മരിച്ചത്. ഇവരുടെയെല്ലാം മൃതദേഹം അസമില്‍ തന്നെയാണ് സംസ്‌കരിച്ചതെന്നും മന്ത്രി അറിയിച്ചു.

English summary
Man dies in detension centre in Assam, death toll touches 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X