മാനഭംഗപ്പെടുത്തിയ ശേഷം തീവച്ചുകൊല്ലാൻ ശ്രമം, യുവതി പിടിവിട്ടില്ല, പൊള്ളലേറ്റ യുവാവ് മരിച്ചു
കൊൽക്കത്ത: മാനഭംഗപ്പെടുത്തിയ ശേഷം യുവതിയെ തീവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളേലേറ്റു മരിച്ചു. പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിലാണ് സംഭവം.
മുഖത്തും കൈകകളിലും ഗുരുതരമായി പരുക്കേറ്റ യുവതി മാൽഡ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തതായാണ് വിവരം.
36കാരനായ ഷെയ്ഖ് ജബ്ബാർ 44കാരിയായ സ്ത്രീയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. ഭർത്താവ് മരിച്ച ശേഷം രണ്ട് പെൺമക്കളുമായി കഴിയുകയായിരുന്നു ഇവർ. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ ജബ്ബാർ യുവതിയെ മാനഭംഗപ്പെടുത്തി. തുടർന്ന് തീ കൊളുത്തി കൊലപ്പെടുത്താൽ ശ്രമിക്കുകയായിരുന്നു.

മുറിയിൽ തീ പടർന്നതോടെ യുവതി ഇയാളെ കടന്നു പിടിക്കുകയായിരുന്നു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലേക്കും തീ പടർന്ന് പിടിച്ചു. വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ ഓടിയെത്തി ഇരുവരെയും രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജബ്ബാർ കൊല്ലപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നും 35 കിലോമീറ്റർ അകലെയാണ് യുവാവിന്റെ വീട്. ഇത്ര ദൂരം താണ്ടി ഇയാൾ ഇവിടെ എത്തിയത് എന്താനാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. യുവാവ് സ്ഥിരമായി യുവതിയുടെ വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications