മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്
ലഖ്നൗ: ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ സംഭവിച്ചരിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ പോയ അച്ഛന് ലഭിച്ചത് ഒരു 'പൊന്നിന്കുടത്തെ'. മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോള്‍ മണ്‍വെട്ടി ഒരു മണ്കുടത്തില് തട്ടി. പുറത്തെടുത്ത് തുറന്നുനോക്കിയപ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. അതും ജീവനോടെ... വേഗം ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോള്‍ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. കുഞ്ഞിന്റെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് രാഷ്ട്രീയ പ്രതിനിധി രംഗത്തുവന്നു. ഇതോടെ ആരാണ് മണ്കുടത്തില് കണ്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ എന്നറിയാന്‍ അന്വേഷണം തുടങ്ങി. ഏതായാലും സ്വന്തം കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാന്‍ പോയ അച്ഛന് മറ്റൊരു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

ബറേലിയിലാണ് സംഭവം
ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. വ്യാപാരി ഹിതേഷ് കുമാര്‍ സിറോഹിയുടെ ഭാര്യയും സബ് ഇന്‍സ്പെക്ടറുമായ വൈശാലി കഴിഞ്ഞദിവസം മാസം തികയാതെ പ്രസവിച്ചു. ഏഴ് മാസമേ ആയിരുന്നുള്ളൂ. കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം സംസ്കരിക്കാന്‍ സിറോഹി പോയപ്പോഴാണ് വ്യത്യസ്തമായ സംഭവം.

മൂന്നടി താഴ്ചയില്‍
മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോള്‍ മണ്‍വെട്ടി ഒരു കുടത്തില്‍ തട്ടി. കുടം പുറത്തെടുത്ത് നോക്കിയപ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. ശ്വാസം പോയിട്ടില്ലെന്ന് മനസിലാക്കിയ സിറോഹി വേഗത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് സൂപ്രണ്ട് പറയുന്നത്
കഴിഞ്ഞ ബുധനാഴ്ചയാണ് വൈശാലിയ്ക്ക് പ്രസവ വേദനയുണ്ടായത്. ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പ്രസവം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അഭിനന്ദന് സിങ് പറഞ്ഞു.

ജീവനോടെ കുഴിച്ചിട്ടു
മരിച്ച കുഞ്ഞിനെ മറവ് ചെയ്യാന്‍ കുഴിയെടുത്തപ്പോഴാണ് മണ്കുടത്തില് മറ്റൊരു കുഞ്ഞിനെ കണ്ടത്. ഈ കുഞ്ഞിനെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുഞ്ഞായ കാരണത്താലാണോ കുഴിച്ചിട്ടതെന്ന് അന്വേഷിച്ചുവരികയാണ്.

എംഎല്‍എ ഏറ്റെടുത്തു
എന്താണ് പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി കുഴിച്ചിടാന്‍ കാരണം എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി പറഞ്ഞു. മണ്കുടത്തില് നിന്ന് ലഭിച്ച കുഞ്ഞിന്റെ ചികില്‍സ ബിതാരി ചൈന്‍പൂര്‍ എംഎല്‍എ രാജേഷ് മിശ്ര ഏറ്റെടുത്തു.

പോലീസ് അന്വേഷണം ഇങ്ങനെ
ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ കൂടുതല്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയില്‍ അടുത്തിടെ നടന്ന പ്രസവങ്ങളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ചികില്‍സ തേടിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും വിവരം കൈമാറിയെന്ന് എസ്പി അറിയിച്ചു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications