കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ അടക്കാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടം; തുറന്നപ്പോള്‍ പെണ്‍കുഞ്ഞ്, ചുരുളഴിക്കാന്‍ പോലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ആരെയും ആശ്ചര്യപ്പെടുത്തുന്ന സംഭവമാണ് ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ സംഭവിച്ചരിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ പോയ അച്ഛന് ലഭിച്ചത് ഒരു 'പൊന്നിന്‍കുടത്തെ'. മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോള്‍ മണ്‍വെട്ടി ഒരു മണ്‍കുടത്തില്‍ തട്ടി. പുറത്തെടുത്ത് തുറന്നുനോക്കിയപ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. അതും ജീവനോടെ... വേഗം ആശുപത്രിയിലേക്ക് മാറ്റി.

ഇപ്പോള്‍ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു. കുഞ്ഞിന്റെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് രാഷ്ട്രീയ പ്രതിനിധി രംഗത്തുവന്നു. ഇതോടെ ആരാണ് മണ്‍കുടത്തില്‍ കണ്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ എന്നറിയാന്‍ അന്വേഷണം തുടങ്ങി. ഏതായാലും സ്വന്തം കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പോയ അച്ഛന് മറ്റൊരു കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നു. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

 ബറേലിയിലാണ് സംഭവം

ബറേലിയിലാണ് സംഭവം

ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. വ്യാപാരി ഹിതേഷ് കുമാര്‍ സിറോഹിയുടെ ഭാര്യയും സബ് ഇന്‍സ്‌പെക്ടറുമായ വൈശാലി കഴിഞ്ഞദിവസം മാസം തികയാതെ പ്രസവിച്ചു. ഏഴ് മാസമേ ആയിരുന്നുള്ളൂ. കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം സംസ്‌കരിക്കാന്‍ സിറോഹി പോയപ്പോഴാണ് വ്യത്യസ്തമായ സംഭവം.

മൂന്നടി താഴ്ചയില്‍

മൂന്നടി താഴ്ചയില്‍

മൂന്നടി താഴ്ചയില്‍ കുഴിയെടുത്തപ്പോള്‍ മണ്‍വെട്ടി ഒരു കുടത്തില്‍ തട്ടി. കുടം പുറത്തെടുത്ത് നോക്കിയപ്പോള്‍ അതിലൊരു പെണ്‍കുഞ്ഞ്. ശ്വാസം പോയിട്ടില്ലെന്ന് മനസിലാക്കിയ സിറോഹി വേഗത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

പോലീസ് സൂപ്രണ്ട് പറയുന്നത്

പോലീസ് സൂപ്രണ്ട് പറയുന്നത്

കഴിഞ്ഞ ബുധനാഴ്ചയാണ് വൈശാലിയ്ക്ക് പ്രസവ വേദനയുണ്ടായത്. ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പ്രസവം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് പറഞ്ഞു.

 ജീവനോടെ കുഴിച്ചിട്ടു

ജീവനോടെ കുഴിച്ചിട്ടു

മരിച്ച കുഞ്ഞിനെ മറവ് ചെയ്യാന്‍ കുഴിയെടുത്തപ്പോഴാണ് മണ്‍കുടത്തില്‍ മറ്റൊരു കുഞ്ഞിനെ കണ്ടത്. ഈ കുഞ്ഞിനെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. പെണ്‍കുഞ്ഞായ കാരണത്താലാണോ കുഴിച്ചിട്ടതെന്ന് അന്വേഷിച്ചുവരികയാണ്.

 എംഎല്‍എ ഏറ്റെടുത്തു

എംഎല്‍എ ഏറ്റെടുത്തു

എന്താണ് പെണ്‍കുഞ്ഞിനെ മണ്‍കുടത്തിലാക്കി കുഴിച്ചിടാന്‍ കാരണം എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി പറഞ്ഞു. മണ്‍കുടത്തില്‍ നിന്ന് ലഭിച്ച കുഞ്ഞിന്റെ ചികില്‍സ ബിതാരി ചൈന്‍പൂര്‍ എംഎല്‍എ രാജേഷ് മിശ്ര ഏറ്റെടുത്തു.

പോലീസ് അന്വേഷണം ഇങ്ങനെ

പോലീസ് അന്വേഷണം ഇങ്ങനെ

ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ കൂടുതല്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയില്‍ അടുത്തിടെ നടന്ന പ്രസവങ്ങളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ചികില്‍സ തേടിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും വിവരം കൈമാറിയെന്ന് എസ്പി അറിയിച്ചു.

സൗദിയെയും യൂറോപ്പിനെയും വായടപ്പിച്ച് എര്‍ദോഗാന്‍; 'എതിര്‍ത്താല്‍ അതിര്‍ത്തി തുറക്കും', ഒറ്റവാക്ക്സൗദിയെയും യൂറോപ്പിനെയും വായടപ്പിച്ച് എര്‍ദോഗാന്‍; 'എതിര്‍ത്താല്‍ അതിര്‍ത്തി തുറക്കും', ഒറ്റവാക്ക്

ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയുംഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയും

English summary
Man Digs Pit To Bury Daughter, Finds Another Baby Buried Alive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X