കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്തു നിന്നും ഭാര്യയുടെ ഫോണിലൂടെ മൊഴി ചൊല്ലി, മുത്തലാഖില്‍ ഇനിയും തീരുമാനമായില്ല

  • By ഭദ്ര
Google Oneindia Malayalam News

ഷഹാരന്‍പൂര്‍: മുത്തലാഖ് വിഷയം ആളികത്തുമ്പോള്‍ ഭാര്യയെ വിദേശത്തു നിന്നും ഫോണില്‍ വിളിച്ച് ഭര്‍ത്താവ് തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂര്‍ ജില്ലയിലാണ് സംഭവം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫോണില്‍ വിളിച്ച് മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നു എന്ന് യുവതി പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ ഇവര്‍ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്.

xmuslim

കുഞ്ഞുണ്ടായതിന് ശേഷമാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും താല്പര്യ കുറവ് വന്ന് തുടങ്ങിയതെന്ന് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാനായിരുന്നു ഭര്‍ത്താവ് ആഗ്രഹിച്ചതെന്നും പെണ്‍കുഞ്ഞ് ജനിച്ചതിന് ശേഷം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും പറയുന്നു.

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇപ്പോഴും വാദം തുടരുകയാണ്. ഇതു സംബന്ധിച്ച് വ്യക്തിഗത നിയമ ബോര്‍ഡ് കഴിഞ്ഞ ദിവസത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. മുസ്ലീം സ്ത്രീകളുടെ ഭരണഘടനാ അവകാശത്തെ നിഷേധിക്കുന്നതാണ് മുത്തലാഖ് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

English summary
According to the reports, Shahnawaz, a resident of Uttar Pradesh’s Saharanpur district, about 500 km from here, called his wife a few days ago and pronounced the word ‘talaq’ thrice and severed all relations with her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X