എട്ടാമത്തെ ഭാര്യയെയും പറ്റിച്ച് പണവും സ്വര്‍ണവുമായി അയാള്‍ മുങ്ങി... ആരാണീ വിരുതന്‍?
മധുര: രണ്ടാം ഭര്‍ത്താവ് പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞതായി 28കാരിയുടെ പരാതി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കെ പുതുരില്‍ നിന്നുള്ള കെ ബാനു എന്ന യുവതിയാണ് പരാതിയുമായി മധുര സിറ്റി പോലീസിനെ സമീപിച്ചത്. മൂന്നരലക്ഷം രൂപയും എട്ട് പവനും ഭര്‍ത്താവ് തട്ടിയെടുത്തു എന്നാണ് പരാതി.
ചെന്നൈയില്‍ നിന്നും ഡിണ്ടിഗലില്‍ നിന്നുമായി ഇയാള്‍ മറ്റ് 7 യുവതികളെക്കൂടി വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതുപോലെ മറ്റ് ഏഴ് പേരെയും ഇയാള്‍ ചതിക്കുകയായിരുന്നത്രെ. ഭര്‍ത്താവിനെ കണ്ടെത്തണമെന്നും തന്റെ നഷ്ടപ്പെട്ട പണവും സ്വര്‍ണാഭരണങ്ങളും തിരിച്ചുകിട്ടണമെന്നുമാണ് ഇവര്‍ പറയുന്നത്.

2011 ലാണ് ബാനു ആദ്യം വിവാഹിതയായത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഭര്‍ത്താവുമായി പിരിഞ്ഞു. പിന്നീടാണ് ഇവര്‍ കാദര്‍ ബാഷ എന്നയാളെ വിവാഹം ചെയ്തത്. ഓത്തക്കടയിലുള്ള ഒരു പള്ളിയില്‍ വെച്ച് പരിചയപ്പെട്ട തസ്ലിമ എന്ന സ്ത്രീ വഴിയായിരുന്നു ബാനുവിന്റെ രണ്ടാം വിവാഹം. തസ്ലിമയുടെ അകന്ന ബന്ധുവാണത്രെ കാദര്‍ ബാഷ.
വിരുധുനഗര്‍ ജില്ലയിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഫീല്‍ഡ് ഓഫീസറാണ് എന്ന് പറഞ്ഞാണ് കാദര്‍ ബാഷ ബാനുവിനെ വിവാഹം ചെയ്തത്. തസ്ലിമയുടെ നിര്ഡബന്ധപ്രകാരമായിരുന്നു വിവാഹം എന്ന് ബാനു പോലീസിനോട് പറഞ്ഞു. മെയ് 26നാണ് ഇവര്‍ വിവാഹിതരായത്. ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് ജൂലൈ 2 നാണ് കാദര്‍ വീട്ടില്‍ നിന്നും പോയത്. ഇയാള്‍ പോയ ശേഷമാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത് എന്നും ബാനു പറയുന്നു.












Click it and Unblock the Notifications