നരഭോജി കടുവയുടെ ആക്രമണം വീണ്ടും
ബിജ്‌നോര്‍ : ഉത്തര്‍പ്രദേശിലെ ബഹേരി ഗ്രാമത്തില്‍ നരഭോജി കടുവയുടെ ആക്രമണം വീണ്ടും. പത്തുവയസ്സുകാരനാണ് കടുവയുടെ ആക്രമണത്തെത്തുടര്‍ന്ന് ശനിയാഴ്ച മരിച്ചത്.
വിജയ് സിങ്പൂര്‍ വനത്തിന് സമീപമാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടിയെ കടുവ ആക്രമിച്ചത്. കരച്ചില്‍ കേട്ടെത്തിയ വീട്ടുകാരും ഗ്രാമവാസികളും കടുവയെ എറിഞ്ഞോടിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കടുവ കടിച്ചുകീറിയതിനെത്തുടര്‍ന്ന് കുട്ടി രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഈ കടുവ അഞ്ച് പേരെ ആക്രമിച്ച് കൊന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.












Click it and Unblock the Notifications