കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുലിമുരുകന്‍' ഇല്ലാത്തതിന്റെ കുറവ്!!! 'വരയന്‍പുലിയെ' പിടിക്കാന്‍ ചെലവായത് ഒരു കോടി രൂപ

നരഭോജി കടുവയെ വനംവകുപ്പ് വെടിവച്ച് കൊന്നു. ഏതാണ്ട് ഒരുകോടിരൂപയാണ് കടുവയെ തിരയാന്‍ മാത്രം ചെലവഴിക്കേണ്ടിവന്നത്

  • By Desk
Google Oneindia Malayalam News

നൈനിത്താള്‍: പുലിയൂര്‍ ഗ്രാമത്തില്‍ പുലിയിറങ്ങിയാല്‍ പിന്നെ കാര്യം കഷ്ടമാണ്. നാലഞ്ച് പേരെയെങ്കിലും പുലി പിടിക്കും. പിന്നെ പുലിമുരുകന്‍ ഇറങ്ങിയാലേ രക്ഷയുള്ള. മുരുകന്‍ ഇറങ്ങിയാല്‍ പുലി വീഴും എന്ന് ഉറപ്പാണ്.

പുലി, പുലി എന്ന് പറയുമ്പോള്‍ അത് പുലിയാണെന്ന് കരുതരുത്. പുലിയൂരുകാരുടെ പുലി വരയന്‍പുലിയാണ്- സാക്ഷാല്‍ കടുവ. എന്നാല്‍ പുലിയൂരിനെ കുറിച്ചല്ല ഈ വാര്‍ത്ത. നൈനിത്താളിനടുത്ത് രാംനഗര്‍ എന്ന ഗ്രാമത്തില്‍ ഇറങ്ങിയ നരഭോജി കടുവയെ കുറിച്ചാണ്.

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഇവിടത്തെ നരഭോജി കടുവയെ പിടിക്കാന്‍ അവിടെ ഒരു 'പുലിമുരുകന്‍' ഇല്ലാതെ പോയി. അതിന്റെ പേരില്‍ ചെലവായത് ഒരു കോടി രൂപയാണ്...

കടുവ തന്നെ

കടുവ തന്നെ

പുലിമുരുകന്‍ സിനിമയിലെ പോലെ കടുവയെ ഇവര്‍ വരയന്‍പുലി എന്നൊന്നും അല്ല വിളിക്കുക. കടുവ എന്ന് തന്നെയാണ്. നല്ല ഒന്താന്തരം നരഭോജി കടുവ ആയിരുന്നു അത്.

രണ്ട് പേരെ കൊന്നു

രണ്ട് പേരെ കൊന്നു

കഴിഞ്ഞ സെപ്തംബറില്‍ ആണ് കടുവയുടെ ആക്രണം രൂക്ഷമായത്. രണ്ട് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗ്രാമം മുഴുവന്‍ ഭീതിയിലായിരുന്നു. കുട്ടികള്‍ സ്കൂളില്‍ പോലും പോകാത്ത അവസ്ഥ.

എന്തൊരു ഭീതി

എന്തൊരു ഭീതി

കഴിഞ്ഞ നാല്‍പത് ദിവസങ്ങളായി കടുവയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഫോറസ്റ്റ് അധികൃതര്‍. എന്നാല്‍ കടുവയെ പിടിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയന്നു. കടുവയെ പിടികൂടാന്‍ വേണ്ടി കൊണ്ടുവന്ന സന്നാഹങ്ങള്‍ കേട്ടാല്‍ ആരായാലും ഞെട്ടും.

ഡ്രോണുകള്‍

ഡ്രോണുകള്‍

ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും ആനകളും വേട്ട നായ്ക്കളും ഒക്കെ ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളോടെ ആയിരുന്നു കടുവയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. നാല്‍പത് ദിവത്തോളം നീണ്ടു തിരച്ചില്‍

ഒരു കോടി

ഒരു കോടി

നാല്‍പത് ദിവസം നീണ്ട തിരച്ചിലിന് മാത്രം ചെലവായത് ഏതാണ്ട് ഒരു കോടിയോളം രൂപയാണ് എന്നാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി മധുകര്‍ വ്യക്തമാക്കിയത്. പക്ഷേ കടുവ അത്രത്തോളം ഭീതിയുണര്‍ത്തിയിരുന്നു.

വെടിവച്ച് കൊന്നു

വെടിവച്ച് കൊന്നു

ഒടുവില്‍ കടുവയെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്തു. ആറ് വയസ്സുള്ള പെണ്‍കടുവ ആയിരുന്നു അത്. വനം വകുപ്പിലെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ ആയിരുന്നു അത് ചെയ്തത്. 12 തവണ നിറയൊഴിച്ചു.

മുരുകന്‍

മുരുകന്‍

പുലിയൂര്‍ ഗ്രാമത്തിലെ മുരുകനെ പോലെ ഒരു പുലിമുരുകന്‍ അങ്ങ് നൈനിത്താളിലും ഉണ്ടായിരുന്നെങ്കില്‍ ഈ ഒരു കോടി രൂപയുടെ വല്ല ചെലവും വരുമായിരുന്നോ.!!!!!

English summary
Bringing to an end a search that lasted over 40 days and involved expenses of nearly Rs 1 crore, the elusive maneating tigress who was stalking the area near Ramnagar was finally shot dead by a forest department shooter in Gorakhpur village on Thursday .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X