കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 പേരെ കൊന്നുതിന്നു; ഒടുവില്‍ ആ 'തീവ്രവാദിനിയെ' വെടിവച്ചുകൊന്നു... നരഭോജിയായ അവനിയ്ക്ക് അന്ത്യം

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ദേശീയ മൃഗം ആണ് കടുവ. എന്നു പറഞ്ഞാല്‍, മനുഷ്യരെ കൊന്നുതിന്നുന്ന കടുവയെ ബഹുമാനത്തോടെ നോക്കി നില്‍ക്കാന്‍ എത്ര കാലം സാധിക്കും. ഗതികെട്ടാല്‍ പിന്നെ കൊല്ലുക തന്നെ. അത്രയേ ഉള്ളൂ എന്നാണ് സാധാരണ മനുഷ്യര്‍ പറയുക.

പുലിപ്പേടിയില്‍ ഹൈറേഞ്ച്: കുമളിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി, ആദ്യം വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു!പുലിപ്പേടിയില്‍ ഹൈറേഞ്ച്: കുമളിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി, ആദ്യം വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു!

ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. ലോക 'പ്രശസ്തയായ' അവനി എന്ന പെണ്‍കടുവയെ വെടിവച്ചുകൊന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെ കൊന്നുതിന്ന കടുവയാണ് അവനി. ടി1 എന്നാണ് ഇതിന് കൊടുത്ത ഔദ്യോഗിക പേര്. ഇതിന് മുമ്പ് കൊല്ലപ്പെട്ട എട്ട് പേരേയും കൊന്നതും ഇതേ പെണ്‍കടുവ തന്നെ ആണെന്നാണ് നിഗമനം.

വയനാട്: ഓടപ്പള്ളത്ത് കടുവയെ ചത്തനിലയില്‍ കണ്ടെത്തി, ഇന്ത്യയില്‍ കടുവകളുടെ എണ്ണം കുറയുന്നതായി കണക്ക്വയനാട്: ഓടപ്പള്ളത്ത് കടുവയെ ചത്തനിലയില്‍ കണ്ടെത്തി, ഇന്ത്യയില്‍ കടുവകളുടെ എണ്ണം കുറയുന്നതായി കണക്ക്

അവനിയെ കൊല്ലരുത് എന്നാവശ്യപ്പെട്ട് വലിയ പ്രചാരണം തന്നെ നടന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി അവനിയ്ക്ക് വിധിച്ചത് 'ഷൂട്ട് അറ്റ് സൈറ്റ്' ആയിരുന്നു. അത്യാധുനിക സങ്കേതങ്ങളും എന്‍കൗണ്ടര്‍ വിദഗ്ധരും എല്ലാം ആണ് ഒരു കടുവയെ കൊല്ലാന്‍ രംഗത്തിറങ്ങിയത്. ആ സംഭവങ്ങള്‍ ഇങ്ങനെ ആയിരുന്നു...

പന്തര്‍കവാട

പന്തര്‍കവാട

മഹാരാഷ്ട്രയില്‍ ആണ് സംഭവം. പന്തര്‍കവാട എന്ന സ്ഥലത്തായിരുന്നു കടുവയുടെ ആക്രമണം ഏറ്റവും രൂക്ഷം. ഒറ്റ വര്‍ഷത്തിനുള്ളില്‍ അഞ്ച് ഗ്രാമീണരെ ആണ് കടുവ കൊന്നുതിന്നത്. ഇതോടെ ജനങ്ങള്‍ കടുത്ത ഭീതിയില്‍ ആയി. ഏത് വിധേയനയും കടുവയുടെ ശല്യം ഒഴിവാക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.

ജീവനോടെ പിടികൂടാന്‍

ജീവനോടെ പിടികൂടാന്‍

ടി1 എന്നായിരുന്നു കടുവയ്ക്ക് ഔദ്യോഗികമായി ഇട്ട പേര്. കടുവയെ ജീവനോടെ പിടികൂടുക എന്നത് തന്നെ ആയിരുന്നു വനംവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ അത് നടക്കാതെ വന്നതോടെ കൊല്ലാന്‍ തീരുമാനിച്ചു.

ഇതിനെതിരെ വലിയ കാമ്പയിന്‍ ആണ് നടന്നത്. കടുവസംരക്ഷണ മേഖലയില്‍ ഉള്ള കടുവയെ കൊല്ലുന്നത് ശരിയല്ലെന്നായിരുന്നു പരിസ്ഥിതി വാദികളുടെ വാദം. അവരാണ് കടുവയ്ക്ക് 'അവനി' എന്ന പേരിട്ടത്. അവനിയെ കൊല്ലരുത് എന്നാവശ്യപ്പെട്ട് 9000 ല്‍ അധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയും തയ്യാറാക്കപ്പെട്ടിരുന്നു.

ഷൂട്ട് അറ്റ് സൈറ്റ്

ഷൂട്ട് അറ്റ് സൈറ്റ്

കടുവയെ വെടിവച്ചുകൊല്ലാനുള്ള വനംവകുപ്പിന്റഫെ തീരുമാനം മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇതോടെ കേസ് സുപ്രീം കോടതിയില്‍ എത്തി. ദേശീയ പ്രാധാന്യം നേടുകയും ചെയ്തു.

മനുഷ്യ ജീവന് ഭീഷണിയായ കടുവയെ കണ്ടാല്‍ ഉടന്‍ വെടിവച്ചു കൊല്ലാന്‍ ആയിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. സെപ്തംബര്‍ 11 ന് ആണ് കോടതി ഈ ഉത്തരവിട്ടത്. എന്നാല്‍ അത് കഴിഞ്ഞ് ഏതാണ്ട് രണ്ട് മാസം ആകുമ്പോള്‍ ആണ് അവനിയെ കൊല്ലാന്‍ കഴിഞ്ഞത്.

അത്യാധുനിക സജ്ജീകരണങ്ങള്‍

അത്യാധുനിക സജ്ജീകരണങ്ങള്‍

അവനി എന്ന ഈ പെണ്‍കടുവയെ കണ്ടെത്തുക എന്നതും കൊല്ലുക എന്നതും തീരെ എളുപ്പമായിരുന്നില്ല. ഉള്‍ക്കാട്ടിലാണ് കടുവയുടെ വാസം. അവിടേക്ക് വിറക് ശേഖരിക്കാന്‍ പോകുന്ന ഗ്രാമീണര്‍ ആയിരുന്നു പ്രധാന ഇരകള്‍. ഒരിക്കല്‍, കൃഷിയിടത്തിലിറങ്ങി രണ്ട് പേരെ കൊല്ലുകയും ചെയ്തിട്ടുണ്ട്.

ഉയരമുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ കാട്ടില്‍ അവനിയെ കണ്ടെത്തുക എന്നത് ഏറെ ദുഷ്‌കരം ആയിരുന്നു. ഇതേ തുടര്‍ന്നാണ് അത്യാധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ചത്.

ഡ്രോണുകള്‍ വരെ

ഡ്രോണുകള്‍ വരെ

ഡ്രോണുകള്‍ ഉപയോഗിച്ച് കടുവയെ കണ്ടെത്താന്‍ ശ്രമം നടത്തി. തെര്‍മല്‍ ഇമേജിങ് ടെക്‌നോളജനി ഉപയോഗിക്കുന്ന ഡ്രോണുകള്‍ ആയിരുന്നു ഇതിന് വേണ്ടി കൊണ്ടു വന്നത്. പക്ഷേ, എന്നിട്ടും ഉള്‍ക്കാട്ടില്‍ നിന്ന് അവനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

അതുകൊണ്ടൊന്നും പിന്‍മാറാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല. വഴികള്‍ പലതും നോക്കി.

ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍

ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍

ആദ്യം ആനകളെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. എന്നാല്‍ കൂടുതല്‍ സമയം ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഷാര്‍പ്പ് ഷൂട്ടര്‍ ആയ ജ്യോതി രണ്‍ധാവയെ എത്തിച്ചു. മണംപിടിക്കാന്‍ മിടുക്കരായ രണ്ട് വേട്ടനായ്ക്കളുമായാണ് ഇദ്ദേം എത്തിയത്. പക്ഷേ, അതുകൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായില്ല. അവനി കാണാ മറയത്ത് തന്നെ തുടര്‍ന്നു. മനുഷ്യരുടെ മണമുള്ള ഹ്യൂമന്‍ ബോഡി സ്‌പ്രേയും ഉപയോഗിച്ച് നോക്കി. അതിലും അവനി വീണില്ല.

തീവ്രവാദിയെന്ന്

തീവ്രവാദിയെന്ന്

ഷാര്‍പ്പ് ഷൂട്ടര്‍ ആയ ഷഫാത് അലി ഖാനും അവനിയെ പിടികൂടാന്‍ എത്തിയിരുന്നു. തീവ്രവാദിയെന്നും കൊലപാതകിയെന്നും ഒക്കെ ആയിരുന്നു ഇദ്ദേഹം അവനിയെ വിശേഷിപ്പിച്ചത്. ദീര്‍ഘനാള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഷഫാത് അലിയ്ക്കും അവനിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

രണ്ട് കുഞ്ഞുങ്ങളുടെ അമ്മ

രണ്ട് കുഞ്ഞുങ്ങളുടെ അമ്മ


2012 ല്‍ ആണ് ടി1 എന്ന കടുവയെ തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ കണ്ടെത്തിയത്. 2016 മുതലാണ് ഈ പെണ്‍കടുവ അപകടകാരിയായി മാറിയത്. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞതാവാം ഇവളെ ഒരു നരഭോജിയാക്കി മാറ്റിയത് എന്നാണ് കരുതുന്നത്.

രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് അവനി. പത്ത് മാസം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങള്‍. കുട്ടികള്‍ കൂടെയുണ്ടാകുമ്പോള്‍ മറ്റേതൊരു മൃഗത്തെ പോലേയും കടുവളും കൂടുതല്‍ അപകടകാരികളും ശ്രദ്ധാലുക്കളും ആകും. അതുകൊണ്ട് തന്നെയാണ് അവനിയെ കണ്ടെത്താന്‍ ഇത്രയും വൈകിയത്.

ഒടുവില്‍ അത് സംഭവിച്ചു

ഒടുവില്‍ അത് സംഭവിച്ചു

മൂന്ന് മാസത്തെ തിരച്ചിലിനൊടുവില്‍ നവംബര്‍ 2, വെള്ളിയാഴ്ച രാത്രിയില്‍ വേട്ടക്കാര്‍ അവനിയെ കണ്ടെത്തി. പിന്നെ കാത്തുനിന്നില്ല. വെടിയുണ്ടകള്‍ അവളുടെ ശരീരത്തിലേക്ക് നിമിഷ നേരം കൊണ്ട് പ്രവഹിച്ചു. ഒരു പ്രദേശത്തെ ആകെ രണഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കടുവ അന്ത്യശ്വാസം വലിച്ചു.

ഇനി ആ പ്രദേശത്ത് അവനിയുടെ ശല്യം ഉണ്ടാകില്ല. അവളുടെ, പത്ത് മാസം മാത്രം പ്രായമായ രണ്ട് കുട്ടികള്‍ അനാഥരായി എന്നത് വേറെ കാര്യം.

ലോകമാധ്യമങ്ങളിലും ആഘോഷം

ലോകമാധ്യമങ്ങളിലും ആഘോഷം

ഇന്ത്യയില്‍ ഒരു കടുവയെ പിടികൂടി എന്നത് അത്ര വലിയ വാര്‍ത്തയൊന്നും അല്ല. എന്നാല്‍ അവനിയുടെ 'കൊലപാതകം' ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വേറേയും ചില വിവാദങ്ങള്‍ ഇതിലുണ്ട്. കൊല്ലപ്പെട്ടു എന്ന് പറയുന്ന 13 പേരേയും കൊന്നത് അവനി തന്നെ ആണോ എന്നാണ് ചിലര്‍ ചോദിക്കുന്ന ചോദ്യം. ഒരുപാട് കടുവകള്‍ ഉള്ള മേഖലയാണിത്. അഞ്ച് പേരുടെ ശരീരത്തില്‍ നിന്ന് മാത്രമാണ് ട1 കടുവയുടെ ഡിഎന്‍എ സാംപിള്‍ ലഭിച്ചിട്ടുള്ളു.

English summary
Man-Eating Tigress Avani That Killed 13 People in 2 Years Shot Dead in Maharashtra, Locals Celebrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X