കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണ് കിട്ടിയില്ല യുവാവ് ജീവനൊടുക്കി

  • By Meera Balan
Google Oneindia Malayalam News

Indian, Bride
കൃഷ്ണഗിരി: കല്യാണപ്രായമായാല്‍ അനുയോജ്യയായ വധുവിനെ കിട്ടാതിരിയ്ക്കുന്നത് പലരെയും ഏറെ ദുഖിപ്പിയ്ക്കും. എന്നാല്‍ ഇതിനൊക്കെ ജീവിതം തന്നെ അവസാനിപ്പിച്ചാലോ. അങ്ങനെയും ചിലരുണ്ട്. കൃഷ്ണഗിരിയിലെ മാദരഹള്ളിയിലാണ് അനുയോജ്യയായ വധുവിനെ കിട്ടാത്തിനാല്‍ 27 കാരന്‍ ആത്ഹമഹത്യ ചെയ്തത്.

എം കാര്‍ത്തികേയന്‍ എന്ന യുവാവാണ് പെണ്ണ് കിട്ടാത്തതിനാല്‍ തൂങ്ങി മരിച്ചത്. ഏറെ നാളായി ഇയാള്‍ക്ക് വേണ്ടി വധുവിനെ അന്വേഷിയ്ക്കുകയായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ കാര്‍ത്തികേയന് അനുയോജ്യയായ വധുവിനെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കച്ചവടക്കാരാനാണ് കാര്‍ത്തികേയന്‍.

പൊങ്കലിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാര്‍ത്തികേയന്റെ അച്ഛനും അമ്മയും അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് വിവാഹാലോചനയുമായി പോയി. എന്നാല്‍ പെണ്‍കുട്ടി വിവാഹാലോചന നിരസിച്ചു. വൈകാതെ ഈ വാര്‍ത്ത യുവാവ് അറിഞ്ഞു. തുടര്‍ന്ന് ഇയാളെ കാണാതായി. ജനവരി 18 നാണ് ഇയാളെ ഒബൂളി നദിയ്ക്കരികെ ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

English summary
Man ends life after failing to get a bride
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X