കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിക്കാന്‍ ഭാര്യ 100രൂപ കൊടുത്തില്ല, 40കാരന്‍ ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

സൂറത്ത്: ഒരു നേരം മദ്യപിക്കാന്‍ വേണ്ടി ഭാര്യ 100 രൂപ കൊടുക്കാത്തതില്‍ മനംനൊന്ത് 40 കാരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. രണ്ടുമാസം മുമ്പാണ് ലക്ഷ്മി നഗര്‍ സ്വദേശിയായ രാം ഖിലാവല്‍ മൗര്യ സ്വയം തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഒന്നരമാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

വീട്ടില്‍ വെച്ചായിരുന്നു മരണം. ഡോക്ടര്‍മാരുടെ വാക്കുകള്‍ കേള്‍ക്കാതെ ഇയാള്‍ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പേ ആശുപത്രി വിടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചികിത്സ തുടരാന്‍ വിസമ്മതിച്ചതാണ് മൗര്യയുടെ മരണകാരണമെന്ന് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. മദ്യപാനത്തിന് പൂര്‍ണമായും അടിമയായിരുന്നേ്രത ഇയാള്‍.

fire

കഴിഞ്ഞ നവംബര്‍ 14 നാണ് ഇയാള്‍ സ്വയം തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് മൗര്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്.

ഗുരുതരാവസ്ഥയില്‍ ന്യൂ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൗര്യ സുഖം പ്രാപിച്ചുവരികയായിരുന്നു. പൂര്‍ണമായും സുഖം പ്രാപിക്കാതെ ഇയാളെ ആശുപത്രിയില്‍നിന്നും വിടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മൗര്യ ഡോക്ടര്‍മാരുടെ സമ്മതം കൂടാതെ തന്നെ ആശുപത്രി വിടുകയായിരുന്നു. ആശുപത്രി വിട്ട് പതിനഞ്ചാം ദിവസമായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.

English summary
A 40-year-old man ends life as his wife refuses to pay Rs 100 for liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X