സാഹസിക സെല്‍ഫിയ്ക്ക് ശ്രമിച്ച് അപകടത്തിലായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം, നാലു പേര്‍ മരിച്ചു
ട്രെയിനില്‍ നിന്ന് സാഹസിക സെല്‍ഫിയെടുത്ത് അപകടത്തിലായ യുവാവിനെ രക്ഷിച്ച നാലു സുഹൃത്തുക്കള്‍ മരിച്ചു.
കൊല്‍ക്കത്ത: ട്രെയിനില്‍ നിന്ന് സാഹസിക സെല്‍ഫിയെടുത്ത് അപകടത്തിലായ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച നാലു സുഹൃത്തുക്കള്‍ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിനടെ ഡോറിനടുത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് കാല്‍ വഴുതി താഴേയ്ക്ക് വീണത്.
ഇയാളെ രക്ഷിക്കാനായി ട്രെയിനില്‍ നിന്ന് ചാടിയവര്‍ അടുത്ത ട്രാക്കിലേക്കാണ് ചാടിയത്. മുപ്പതും ഇരുപത്തിയഞ്ചും പ്രായമുള്ളവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ തരകനാഥ് മകലിന് ആശുപത്രിയില്‍. സുമിത് കുമാര്‍, സഞ്ജീവ് പൊള്ളൈ, കാജല്‍ സഹ, ചന്ദന്‍ എന്നിവരാണ് മരിച്ചത്.

ലിലൗഹിനും ബെലൂര്‍ സ്റ്റേഷനുമിടയിലാണ് അപകടം സംഭവിച്ചത്. തരകേശ്വരിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വരുമ്പോഴാണ് അപകടം. കംപാര്‍ട്ട്‌മെന്റില്‍ തിരക്കില്ലായിരുന്നുവെന്ന് പോലീസ് അന്വേഷത്തില്‍ പറഞ്ഞു. ഡോറിലെ കമ്പിയില്‍ തൂങ്ങി കിടന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തരക്‌നാഥ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവറും ഡ്രൈവര്‍മാരും ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരാണ് ഇവര്‍. ഓരോ വര്‍ഷവും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കുറവല്ല.












Click it and Unblock the Notifications