വീടിന് തറ കുഴിച്ചപ്പോള്‍ സ്വര്‍ണ കൂമ്പാരം; കണ്ണ് തള്ളി യുവാവ്, സന്തോഷം കൂടുതല്‍ നേരം നിന്നില്ല
Recommended Video
ദില്ലി: നിധി കിട്ടി സമ്പന്നരായവരുടെ കഥകള്‍ ഒരുപാട് കേട്ടിരിക്കും. പണ്ട് രാജാക്കന്മാര് കൊള്ള സംഘങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ കുഴിച്ചിട്ടു... കുട്ടിച്ചാത്തന്മാര് കാവലിരിക്കുന്ന നിധി... പാമ്പുകള്‍ കാവലിരിക്കുന്ന നിധി... കഥകള്‍ ഒട്ടേറെയാണ് നാട്ടില്‍. പ്രത്യേകിച്ചു ഗ്രാമങ്ങളില്‍. സമാനമായ നിധി തന്നെയാണ് ഇവിടെയും വിഷയം.
വീടിന് തറ കുഴിച്ചപ്പോള്‍ യുവാവിന് കിട്ടിയത് സ്വര്‍ണത്തിന്റെ കൂമ്പാരം. ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. സ്വര്‍ണത്തിന് വില കുത്തനെ ഉയരുന്ന ഈ ഘട്ടത്തില്‍ ആര്‍ക്കും അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. സ്വബോധം വീണ്ടെടുത്ത യുവാവ് എല്ലാം എടുത്ത് മറ്റൊരിടത്ത് ഒളിപ്പിച്ചു. അപ്പോഴേക്കും നിധി കിട്ടിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

25 ലക്ഷത്തോളം വിലമതിക്കും
ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീടിന്റെ തറയ്ക്ക് വേണ്ടി കുഴിയെടുക്കുകയായിരുന്നു യുവാവ്. ഈ വേളയിലാണ് സ്വര്‍ണത്തിന്റെ കൂമ്പാരം കണ്ടത്. ഏകദേശം 25 ലക്ഷത്തോളം വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന് പുറമെ വെള്ളിയുമുണ്ടായിരുന്നു.

നൂറ് വര്‍ഷത്തോളം പഴക്കം
സ്വര്‍ണാഭരണങ്ങളാണ് കിട്ടിയത്. കൂടെ വെള്ളി ആഭരണങ്ങളും. 650 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. നാലര കിലോ വെള്ളിയും. നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണിതെന്ന് കരുതുന്നു. യുവാവ് സംഭവം രഹസ്യമാക്കാന്‍ നീക്കം നടത്തിയെങ്കിലും നിധി കിട്ടിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു.

പോലീസെത്തിയപ്പോള്‍...
വിവരം അറിഞ്ഞ് പോലീസ് എത്തി. അപ്പോഴേക്കും സ്വര്‍ണം യുവാവ് പറമ്പിലെ മറ്റൊരിടത്ത് കുഴിച്ചിട്ടിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ നിധിയോ... എന്ത്... എപ്പോ എന്ന മട്ടിലായിരുന്നു പ്രതികരണം. എന്നാല്‍ പോലീസ് മുറയില്‍ ചോദ്യം ആരംഭിച്ചപ്പോള്‍ യുവാവ് സത്യം പറഞ്ഞു. കുഴിച്ചിട്ട സ്വര്‍ണം പോലീസിന് കൈമാറി.

എസ്പി പറയുന്ന നിയമവശം...
ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന അമൂല്യ വസ്തുക്കള്‍ പറമ്പിന്റെ ഉടമസ്ഥന് കൈവശം വയ്ക്കാന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവിന്റെ കൈയ്യില്‍ സ്വര്‍ണം തന്റേതാണെന്ന് തെളിയിക്കുന്ന രേഖകളും ഇല്ലായിരുന്നു. നൂറ് വര്‍ഷം പഴക്കമുള്ളതാണെന്ന് കരുതുന്ന സ്വര്‍ണം പുരാവസ്തു വകുപ്പിന് കൈമാറേണ്ടതാണ് എന്ന് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു.

ഒരുപക്ഷേ തിരിച്ചുകിട്ടും
1878ലെ നിയമ പ്രകാരം ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ സര്‍ക്കാരിന് കൈമാറണം. ജില്ലാ റവന്യൂ ഓഫീസര്‍ക്കാണ് കൈമാറേണ്ടത്. അവര്‍ സര്‍ക്കാരിന് നല്‍കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. മറ്റു ഉടമസ്ഥര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍, ഉടമ താമസം തുടങ്ങിയിട്ട് ഏറെ കാലമായി എന്ന് ഉറപ്പായാല്‍, ഒരുപക്ഷേ തിരിച്ചുകിട്ടിയേക്കും. പക്ഷേ അതിന് നടപടിക്രമങ്ങള്‍ ഏറെയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications