കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന് തറ കുഴിച്ചപ്പോള്‍ സ്വര്‍ണ കൂമ്പാരം; കണ്ണ് തള്ളി യുവാവ്, സന്തോഷം കൂടുതല്‍ നേരം നിന്നില്ല

Google Oneindia Malayalam News

Recommended Video

cmsvideo
ഭൂമിക്കടിയില്‍ നിന്ന് 100 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണനിധി | Oneindia Malayalam

ദില്ലി: നിധി കിട്ടി സമ്പന്നരായവരുടെ കഥകള്‍ ഒരുപാട് കേട്ടിരിക്കും. പണ്ട് രാജാക്കന്‍മാര്‍ കൊള്ള സംഘങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ കുഴിച്ചിട്ടു... കുട്ടിച്ചാത്തന്‍മാര്‍ കാവലിരിക്കുന്ന നിധി... പാമ്പുകള്‍ കാവലിരിക്കുന്ന നിധി... കഥകള്‍ ഒട്ടേറെയാണ് നാട്ടില്‍. പ്രത്യേകിച്ചു ഗ്രാമങ്ങളില്‍. സമാനമായ നിധി തന്നെയാണ് ഇവിടെയും വിഷയം.

വീടിന് തറ കുഴിച്ചപ്പോള്‍ യുവാവിന് കിട്ടിയത് സ്വര്‍ണത്തിന്റെ കൂമ്പാരം. ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. സ്വര്‍ണത്തിന് വില കുത്തനെ ഉയരുന്ന ഈ ഘട്ടത്തില്‍ ആര്‍ക്കും അമ്പരപ്പുണ്ടാക്കുമെന്നതില്‍ സംശയമില്ല. സ്വബോധം വീണ്ടെടുത്ത യുവാവ് എല്ലാം എടുത്ത് മറ്റൊരിടത്ത് ഒളിപ്പിച്ചു. അപ്പോഴേക്കും നിധി കിട്ടിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ.....

25 ലക്ഷത്തോളം വിലമതിക്കും

25 ലക്ഷത്തോളം വിലമതിക്കും

ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലുള്ള ഗ്രാമത്തിലാണ് സംഭവം. വീടിന്റെ തറയ്ക്ക് വേണ്ടി കുഴിയെടുക്കുകയായിരുന്നു യുവാവ്. ഈ വേളയിലാണ് സ്വര്‍ണത്തിന്റെ കൂമ്പാരം കണ്ടത്. ഏകദേശം 25 ലക്ഷത്തോളം വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന് പുറമെ വെള്ളിയുമുണ്ടായിരുന്നു.

നൂറ് വര്‍ഷത്തോളം പഴക്കം

നൂറ് വര്‍ഷത്തോളം പഴക്കം

സ്വര്‍ണാഭരണങ്ങളാണ് കിട്ടിയത്. കൂടെ വെള്ളി ആഭരണങ്ങളും. 650 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു. നാലര കിലോ വെള്ളിയും. നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണിതെന്ന് കരുതുന്നു. യുവാവ് സംഭവം രഹസ്യമാക്കാന്‍ നീക്കം നടത്തിയെങ്കിലും നിധി കിട്ടിയ കാര്യം നാട്ടില്‍ പാട്ടായിരുന്നു.

 പോലീസെത്തിയപ്പോള്‍...

പോലീസെത്തിയപ്പോള്‍...

വിവരം അറിഞ്ഞ് പോലീസ് എത്തി. അപ്പോഴേക്കും സ്വര്‍ണം യുവാവ് പറമ്പിലെ മറ്റൊരിടത്ത് കുഴിച്ചിട്ടിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ നിധിയോ... എന്ത്... എപ്പോ എന്ന മട്ടിലായിരുന്നു പ്രതികരണം. എന്നാല്‍ പോലീസ് മുറയില്‍ ചോദ്യം ആരംഭിച്ചപ്പോള്‍ യുവാവ് സത്യം പറഞ്ഞു. കുഴിച്ചിട്ട സ്വര്‍ണം പോലീസിന് കൈമാറി.

എസ്പി പറയുന്ന നിയമവശം...

എസ്പി പറയുന്ന നിയമവശം...

ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന അമൂല്യ വസ്തുക്കള്‍ പറമ്പിന്റെ ഉടമസ്ഥന് കൈവശം വയ്ക്കാന്‍ പറ്റില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവിന്റെ കൈയ്യില്‍ സ്വര്‍ണം തന്റേതാണെന്ന് തെളിയിക്കുന്ന രേഖകളും ഇല്ലായിരുന്നു. നൂറ് വര്‍ഷം പഴക്കമുള്ളതാണെന്ന് കരുതുന്ന സ്വര്‍ണം പുരാവസ്തു വകുപ്പിന് കൈമാറേണ്ടതാണ് എന്ന് പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു.

ഒരുപക്ഷേ തിരിച്ചുകിട്ടും

ഒരുപക്ഷേ തിരിച്ചുകിട്ടും

1878ലെ നിയമ പ്രകാരം ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ സര്‍ക്കാരിന് കൈമാറണം. ജില്ലാ റവന്യൂ ഓഫീസര്‍ക്കാണ് കൈമാറേണ്ടത്. അവര്‍ സര്‍ക്കാരിന് നല്‍കും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. മറ്റു ഉടമസ്ഥര്‍ ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍, ഉടമ താമസം തുടങ്ങിയിട്ട് ഏറെ കാലമായി എന്ന് ഉറപ്പായാല്‍, ഒരുപക്ഷേ തിരിച്ചുകിട്ടിയേക്കും. പക്ഷേ അതിന് നടപടിക്രമങ്ങള്‍ ഏറെയാണ്.

കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്!കശ്മീര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ്... ഷെഹല റഷീദിനെതിരെ രാജ്യദ്രോഹത്തിന് കേസ്!

English summary
Man finds Treasure while digging home foundation; But he can't keep it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X