ട്രെയിന്‍ യാത്രികനെ വെടി വച്ചു

ലഗേജ് കംപാര്‍ട്ട്‌മെന്റിലാണ് സംഭവം നടക്കുന്നത്. നിലത്ത് കിടക്കുകയായിരുന്ന യുവാവിനെ അക്രമികളില്‍ ഒരാള്‍ ചവിട്ടി. യുവാവ് ചവിട്ടരുതെന്ന് ആവശ്യപ്പെട്ടതോടെ സംഘം ഇയാളെ ആക്രമിയ്ക്കാന്‍ തുടങ്ങി. ജത്വ ചെറുത്ത് നില്‍ക്കാന്‍ തുടങ്ങി. നാഹുര്‍ എത്തിയിട്ട് നിനക്കുള്ള മറുപടി താരമെന്ന് അക്രമികള്‍ യുവാവിനോട് പറഞ്ഞു.
അംബേര്‍നാഥ് ലോക്കല്‍ ട്രെയിനില്‍ വിഘ്‌റോളിയില്‍ നിന്നാണ് അക്രണികള്‍ കയറിയത്. നാഹുരിലെത്തിയതും യുവാവിന് നേരെ വെടിയുതിര്‍ത്ത് ലംസഘം ഇരുട്ടിുലേയ്ക്ക മറഞ്ഞു. മറ്റ് യാത്രക്കാര്‍ അക്രമികള്‍ ഓടിപ്പോകുന്നതാണ് കണ്ടത്.യുവാവിന്റെ കൈയ്യിലാണ് വെടി കൊണ്ടത്. നാടന്‍ തോക്കാണ് സംഘം ഉപയോഗിച്ചത്.
സംഘത്തിലൊരാളുടെ കൈവശം ഒരു വലിയ ബാഗ് ഉണ്ടായിരുന്നുവെന്ന് ജത്വ പറഞ്ഞു. സിസിടുവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതില്‍ നിന്ന് വിഘ്‌റാളിയിലെ ലെ ഒരു ജൂവല്ലറിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി സ്വര്‍ണം മോഷ്ടിച്ചത് ഈ നാലംഗ സംഘമാണെന്ന് സംശയം. ജത്വ ബന്ദ്രയിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ഡ്രൈവറാണ്.












Click it and Unblock the Notifications