Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ സ്റ്റേഷനിൽ പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചു..കണ്ടവരാരും മിണ്ടിയില്ല

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനവാര്‍ത്തകളാണ് നിരന്തരം മാധ്യമങ്ങളില്‍ നിറയുന്നത്. യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ , ജോലി സ്ഥലത്ത് , വിദ്യാലയങ്ങളില്‍ , പാര്‍ക്കില്‍ എവിടേയും സ്ത്രീകളെന്നോ കുട്ടികളെന്നോ നോട്ടമില്ലാതെ പീഡനത്തിനിരയാകുന്നു. ഇത്തരം സംഭവങ്ങളില്‍ ചിലതില്‍ ചിലതില്‍ മാത്രമാണ് പ്രതിഷേധങ്ങളുണ്ടാകുന്നത്, കേസാകുന്നത് ,പ്രതികള്‍ പിടിക്കപ്പെടുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്നവരുടേയും സംഭവങ്ങള്‍ക്ക് സാക്ഷികളാകുന്നവരുടേയുമൊക്കെ മൗനമാണ് ഇത്തരക്കാര്‍ രക്ഷപ്പെടാന്‍ കാരണമാകുന്നത്. സമാനരീതിയില്‍ മുംബൈ റെയില്‍വേസ്റ്റേഷനില്‍ വെച്ച് യുവതിക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
റെയില്‍വേസ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുന്ന യുവതിക്ക് നേരെ നടന്ന അതിക്രമത്തില്‍ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നതാണ് ഖേദകരം.

rape 15

21 വയസ് പ്രായം തോന്നിക്കുന്ന യുവതി മുംബൈയിലെ റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് ആക്രമണത്തിനിരയായത്. അതും പട്ടാപകല്‍ വെളിച്ചത്തില്‍. പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പുറകില്‍ നിന്ന് ഒരാള്‍ നടന്ന് വന്ന് ബലമായി പിടിച്ച് ചുംബിക്കുന്ന വീഡിയോ സ്റ്റേഷനിലെ സിസിടിവിയിലാണ് കുടുങ്ങിയത്. യുവതി തന്നെ കടന്നു പിടിച്ചയാളെ എതിര്‍ക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ടെങ്കിലും ചുറ്റുമിരുന്ന ഒരാള്‍ പോലും അതിക്രമം തടയാന്‍ ശ്രമിച്ചിട്ടില്ല. കുറഞ്ഞപക്ഷം പ്രതികരിക്കാന്‍ പോലും തയ്യാറായില്ലെന്നതാണ് ഖേദകരം. എന്നാല്‍ പിന്നീട് യുവതിയുടെ പരാതിയിന്‍ മേല്‍ പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ മുംബൈ ഗണ്‍സോലി സ്വദേശിയായ നരേഷ് കുര്‍ണ ശങ്കര്‍ ജോഷി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+