കാണാതായ ഭാര്യയെ വാട്‌സ്ആപ് വഴി കണ്ടെത്തി
നരസിംഗ്പുര്‍: സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ദോഷം ചെയ്യുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അനുദിനമെന്നോണം മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഭാര്യയെ തിരിച്ചുകിട്ടിയ കഥയാണ് മധ്യപ്രദേശിലെ യുവാവിന് പറയാനുള്ളത്. നരസിംഗ്പുറിലെ ആംഗോണ്‍ ഗ്രാമത്തിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോയതായിരുന്നു ഓം പ്രകാശ് വിശ്വകര്‍മ എന്ന യുവാവ്.
തിരിച്ചുവന്നപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന കാര്യം മനസിലാകുന്നത്. ബന്ധുവീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ സുഹൃത്തുക്കളുടെ സഹായത്തോടെ വാട്‌സ് ആപ്പില്‍ യുവതിയുടെ ചിത്രവും ഫോണ്‍ നമ്പരും നല്‍കുകയും ചെയ്തു.

മിനിറ്റുകള്‍ക്കുള്ളില്‍ ചിത്രം പല ഗ്രൂപ്പുകളിലുമായി പ്രചരിച്ചതോടെ അതിന് ഫലവുമുണ്ടായി. യുവതിയെ കണ്ടെന്ന് അറിയിച്ച് ആംബുലന്‍സ് ഡ്രൈവര്‍ ദേവേന്ദ്ര, ഓം പ്രകാശിനെ ബന്ധപ്പെട്ടു. റെയില്‍വെ ട്രാക്കിനരികെ അവശ നിലയില്‍ കണ്ടെത്തിയ സ്ത്രീയ ഇയാളുടെ ആംബുലന്‍സിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചുരുന്നത്.
സംഭവം അറിഞ്ഞയുടന്‍ ഭര്‍ത്താവും പോലീസും ആശുപത്രിയില്‍ എത്തി സ്ത്രീയെ തിരിച്ചറിയുകയും ചെയ്തു. സ്ത്രീ എങ്ങിനെ റെയില്‍വെ ട്രാക്കിലെത്തി എന്ന കാര്യം വ്യക്തമല്ല. വാട്‌സ് ആപ് വഴി ചിത്രം അയച്ചില്ലായിരുന്നെങ്കില്‍ ഭാര്യയെ കണ്ടെത്താന്‍ വിഷമിച്ചേനെയെന്നാണ് ഭര്‍ത്താവ് പറയുന്നത്. സ്ത്രീ ഇപ്പോള്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്.












Click it and Unblock the Notifications