കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് ലോണ്‍ നിഷേധിച്ച് മധ്യപ്രദേശിലെ ബാങ്കുകള്‍, സിം കാര്‍ഡും നല്‍കില്ല, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രമുഖനായ നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ആ പേര് കൊണ്ട് വലിയ കഷ്ടപ്പാട് ഒരാള്‍ക്കുണ്ടായിരിക്കുകയാണ്. ചെറിയൊരു ബിസിനസ് തുടങ്ങുന്നതിനായി വായ്പ എടുക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെല്ലാം മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വീണിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് വായ്പ കിട്ടാന്‍ ബുദ്ധിമുട്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. ഇത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയല്ല, മറിച്ച് അതേ പേരുള്ള മറ്റൊരു വ്യക്തിയാണ്.

1

എന്നാലും ഇങ്ങനൊരു പേരും കൊണ്ട് പുലിവാല് പിടിക്കുമെന്ന് രാഹുല്‍ ഒരിക്കലും കരുതിയിരിക്കില്ല. ഇയാള്‍ക്ക് ബിസിനസ് ചെയ്യുന്നതിനായുള്ള വായ്പ അനുവദിക്കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. പല ബാങ്കുകള്‍ കയറി ഇറങ്ങിയെങ്കിലും ഒരാള്‍ പോലും വായ്പ നല്‍കാന്‍ തയ്യാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ടെലികോം ഓപ്പറേറ്റര്‍മാര്‍ സിം കാര്‍ഡ് പോലും ഈ പാവത്തിന് നല്‍കുന്നില്ല. നിര്‍ഭാഗ്യം ഇങ്ങനെയും ഉണ്ടാവുമോ.

മധ്യപ്രദേശില്‍ അകന്ദ്‌നഗര്‍ സ്വദേശിയാണ് രാഹുല്‍ ഗാന്ധി. ഇയാള്‍ ജീവിതത്തിലെ ദുര്‍ഭാഗ്യത്തിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ഗാന്ധി എന്ന പേര് പരമ്പരാഗതമായി ഇയാളുടെ കുടുംബം നല്‍കി പോന്നതാണ്. ഇയാള്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ പോലും വ്യാപാരികള്‍ക്ക് മടിയാണ്. ഇയാളുടെ പേരാണ് ദൗര്‍ഭാഗ്യമെന്നാണ് പറയപ്പെടുന്നത്. അതേസമയം സിം കാര്‍ഡ് സ്വന്തം സഹോദരന്റെ പേരില്‍ വാങ്ങാനാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധിക്കുന്നത്.

അതേസമയം സുഹൃത്തുക്കള്‍ ഇയാളെ ദൗര്‍ഭാഗ്യത്തിന്റെ പേരില്‍ പരിഹസിക്കുന്നതും പതിവായിയിരിക്കുകയാണ്. മുന്‍ അധ്യക്ഷന്‍ രാഹുലുമായിട്ടാണ് ഇയാളെ താരതമ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പേര് ഇയാള്‍ തട്ടിയെടുത്തെന്നും, അതേ പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയെന്നുമാണ് ഇവരുടെ വാദം. വായ്പയ്ക്കായി ബാങ്കിലേക്ക് വിളിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയോ എന്നായിരുന്നു പരിഹാസം. അതേസമയം ഇയാള്‍ പേരില്‍ നിന്ന് ഗാന്ധി മാറ്റി മാളവ്യ ആക്കാന്‍ ഒരുങ്ങുകയാണ്.

ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്

English summary
man from mp not given loan because of rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X