Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണ സാക്കിര്‍ നായിക്കിനും ഒവൈസിക്കും, പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് പിന്നില്‍!!!

പട്‌ന: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിനും എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിക്കും പിന്തുണ പ്രഖ്യാപിച്ച് പിഡിപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ മുഴങ്ങിയത് പാക് അനുകൂല മുദ്രാവാക്യങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് സാക്കിര്‍ നായിക്കിനെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒമ്പത് അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഭീകരവാദവുമായി സാക്കിറിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിനും വിവാദ പ്രഭാഷണങ്ങള്‍ ഭീകരാവാദത്തെ പിന്തുണക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ഇത്.

zakir-16

സാക്കിറും ഒവൈസിയും

സാക്കിറും ഒവൈസിയും

വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെയും ഒവൈസിയെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് കാണിച്ചാണ്് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ച്

പട്‌ന സയന്‍സ് കോളജില്‍ നിന്ന് പിഡിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിലാണ് പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.

ബീഹാര്‍ സര്‍ക്കാരിനോട്

ബീഹാര്‍ സര്‍ക്കാരിനോട്

സാക്കിര്‍ നായിക്കിനെതിരെയും ഒവൈസിക്കെതിരെയുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്തെ മുസ്ലിം നേതാക്കളെ നിശബ്ദരാക്കാനുള്ളതാണ്. ഇതിനെതിരെ ബീഹാര്‍ സര്‍ക്കാര്‍ ഇടപെട്ട് കേന്ദ്രത്തോട് സംസാരിക്കണം.

പാക് അനുകൂല മുദ്രാവാക്യം

പാക് അനുകൂല മുദ്രാവാക്യം

പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ബീഹാര്‍ പോലീസ് നടപടി ആരംഭിച്ചത്.

അന്വേഷണം

അന്വേഷണം

പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബീഹാര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജന്‍സുമായി ചേര്‍ന്നായിരിക്കും അന്വേഷണം.

അറസ്റ്റ്

അറസ്റ്റ്

വീഡിയോയില്‍ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കണ്ടൈത്തിയ തൗഫീഖ് എന്ന പിഡിപി പ്രവര്‍ത്തകനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സാക്കിര്‍ നായിക്ക്

സാക്കിര്‍ നായിക്ക്

20 പേരുടെ മരമത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ സാക്കിറിന്റം പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവാദങ്ങളില്‍പ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+