കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ സഹോദരിക്ക് നല്‍കാന്‍ വിസമ്മതിച്ചു: ഭാര്യയ്ക്ക് വാട്സ്ആപ്പില്‍ മുത്തലാഖ് നല്‍കി ഭര്‍ത്താവ്

  • By Desk
Google Oneindia Malayalam News

സൂററ്റ്: വാട്‌സ് ആപ്പിലൂടെ മുത്തലാഖ് നല്‍കിയെന്ന ഭാര്യയുടെ പരാതിയില്‍ ഗുജറാത്തിലെ വര്‍സാദ് സ്വദേശിക്കെതിരെയും മാതാപിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. തന്റെ ഭര്‍ത്താവ് വാട്സ്ആപ്പില്‍ ഒരു 'തലാഖ് നാമ' അയച്ചുകൊണ്ട് വേര്‍പിരിഞ്ഞതായി സഞ്ജനില്‍ താമസിക്കുന്ന 26 കാരിയായ യുവതി പരാതിയില്‍ പറയുന്നു. ജൈലൂന്‍ കാലിയ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജാവേദ്, നഫീസ എന്നിവര്‍ക്കെതിരെയുമാണ് ഉമര്‍ഗാം പൊലീസ് കേസെടുത്തത്.

ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗംലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം

തന്റെ ഭര്‍ത്താവ് ഷിപ്പിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും രാജ്യത്തിന് പുറത്താണ് താമസിക്കുന്നതെന്നും അടുത്ത രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം മടങ്ങി വരികയെന്നും യുവതി പൊലീസിനോട് പറഞ്ഞു. സ്വന്തം മക്കളില്ലാത്ത സഹോദരിക്ക് മകനെ നല്‍കണമെന്ന അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു സന്ദേശം വാട്‌സ് ആപ്പ് വഴി അയച്ചതെന്നും യുവതി പറയുന്നു. അതേസമയം ഭര്‍ത്താവ് എവിടെയാണെന്നതിനെ കുറിച്ച് പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

triple-talaq-18-148

പൊലീസിന്റെ വിശദീകരണം പ്രകാരം സംഭവം ഇങ്ങനെയാണ്. കഴിഞ്ഞ മാസം കാലിയ വാട്‌സ് ആപ്പ് വഴി അദ്ദേഹത്തിന്റെ മാതാവിന് വിവാഹമോചനം ആവശ്യം അയക്കുകയും അവര്‍ അതിന്റെ കോപ്പിയുമായി പ്രദേശിക പള്ളി അധികാരിക്ക് സമര്‍പ്പിക്കുകയും ചെയ്തു. യുവതിയും കുടുംബവും വിവാഹമോചനം സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അവര്‍ ഔദ്യോഗിക പരാതിയുമായി പൊലീസിനെ സമീപിച്ചത്.


തന്റെ ഭര്‍ത്താവ് കാനഡയിലാണെന്ന് ഫര്‍ഹിം അവകാശപ്പെട്ടപ്പോള്‍ പ്രതിയുടെ മാതാപിതാക്കള്‍ മകന്‍ ഇപ്പോള്‍ ദുബായിലാണെന്ന് പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ മുസ്ലിം വുമണ്‍ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) ഓര്‍ഡിനന്‍സ്, 2019 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പള്ളി രക്ഷാധികാരിയുടെ പ്രസ്താവന രേഖപ്പെടുത്തിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാര്‍ 10 ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കാന്‍ ശ്രമിക്കുകയാണെന്ന് മാധ്യമങ്ങളുടെ സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെലക്ട് കമ്മിറ്റി കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് 2019 ലെ മുസ്ലിം വുമണ്‍ (വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) ഓര്‍ഡിനന്‍സ് എന്നറിയപ്പെടുന്ന മുത്തലാഖ് ബില്‍ രാജ്യസഭയില്‍ കുരുങ്ങിക്കിടക്കുകയാണ്..

English summary
Man gave tripple talaq to wife through Whatsapp, case against husband and parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X