രണ്ട് വട്ടം വധശിക്ഷയ്ക്ക് വിധിച്ചു, എന്നിട്ടും ജയിലിന് പുറത്തേക്ക്... ഇതെന്ത് കഥ!
കൊല്‍ക്കത്ത: വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെല്ലാം കൊല്ലപ്പെടണം എന്നില്ല. മേല്‍ക്കോടതികളില്‍ അപ്പീല്‍ പോയോ പ്രസിഡന്റിന്റെ ദയാവായ്പ് കിട്ടിയോ ഒക്കെയായി പലരും വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാറുണ്ട്. അങ്ങനെ വധശിക്ഷ ഒഴിവായാലും അത് ജീവപര്യന്തമോ മറ്റോ ആയി കുറക്കുകയാണ് ചെയ്യുക. എന്നാല്‍ പശ്ചിമ ബംഗാളിലെ ബാബു മുല്ല എന്നയാള്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങി, അതും കുറ്റവിമുക്തനായിട്ട്.
രണ്ട് തവണയാണ് ബെഹറാംപൂര്‍ കോടതി ബാബു മുല്ലയെ വധശിക്ഷയ്ക്ക് വിധിച്ചത്. അഞ്ച് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയതിനായിരുന്നു ഈ ശിക്ഷ. കാഴ്ചയ്ക്ക് വൈകല്യമുള്ള ബാബു മുല്ല, ബാലനെ കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നു. ഈ കണ്ണുകള്‍ കൊണ്ട് തനിക്ക് കാഴ്ച കിട്ടുമെന്ന് കരുതിയായിരുന്നത്രെ കൊലപാതകം. കൊല ചെയ്യാനുപയോഗിച്ച കത്തിയും ഇയാള്‍ പോലീസിന് കാട്ടിക്കൊടുത്തിരുന്നു.

ബാലനെ ബാബു മുല്ലയാണ് കൊലപ്പെടുത്തിയത് എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല എന്ന് കാണിച്ചാണ് കല്‍ക്കട്ട ഹൈക്കോടതി ഇയാളെ വെറുതെ വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ അവ്യക്തതകളുണ്ട് എന്ന് കോടതി കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 2009 മുതല്‍ ജയിലില്‍ കഴിയുകയാണ് ഇയാള്‍. ബാബു മുല്ലയെ വധശിക്ഷയ്ക്കും ഇയാളുടെ മാതാവിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്കുമാണ് ബെഹറാംപൂര്‍ കോടതി വിധിച്ചത്.












Click it and Unblock the Notifications