കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊതിച്ചുവാങ്ങിയ 'തണ്ടര്‍ബേര്‍ഡ്'... കൈയ്യിൽ കിട്ടിയത് ഏഴ് വർഷത്തിന് ശേഷം; പെട്രോൾ ഒഴിച്ച് കത്തിച്ചു

Google Oneindia Malayalam News

പനാജി: ഒരു വാഹനം വാങ്ങുക എന്നത് ഇപ്പോള്‍ അത്ര വലിയ കാര്യം ഒന്നും ആയിരിക്കില്ല. ലോണ്‍ തരാന്‍ ഒരുപാട് ധനകാര്യ സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ വാഹനം വാങ്ങുക അത്ര വലിയ കാര്യം ഒന്നും അല്ല. പക്ഷേ, ചില ആഗ്രഹങ്ങള്‍ക്ക് വലിയ വിലയായിരിക്കും. അത് പണം കൊണ്ട് തൂക്കി നോക്കാനും സാധിക്കില്ല.

വില കുറച്ചത് വെറും പറ്റിക്കൽ തന്ത്രം!!! 2.50 രൂപ കുറച്ചതിന് പിറകേ പിന്നേയും വില കൂടി... വേറേയുംവില കുറച്ചത് വെറും പറ്റിക്കൽ തന്ത്രം!!! 2.50 രൂപ കുറച്ചതിന് പിറകേ പിന്നേയും വില കൂടി... വേറേയും

അത്തരം ഒരു ആഗ്രഹത്തിന്റെ പുറത്തായിരുന്നു മഹാരാഷ്ട്രയിലെ സാവന്ത് വാടി സ്വദേശിയായ അന്‍വര്‍ രാജ് ഗുരു ഒരു ചുവന്ന റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ ബേര്‍ഡ് ബൈക്ക് വാങ്ങിയത്. അതും ഏഴ് വര്‍ഷം മുമ്പ്. പക്ഷേ, ആ വണ്ടി അന്‍വറിന്റെ കൈയ്യില്‍ കിട്ടിയത് കഴിഞ്ഞ ദിവസം മാത്രമായിരുന്നു. അധികം കാത്തു നിന്നില്ല, അന്‍വര്‍ ഒരു കന്നാസ് പെട്രോളും വാങ്ങിക്കൊണ്ടുവന്ന് ആ വണ്ടി പച്ചയ്ക്കങ്ങ് കത്തിച്ചു.

Bike

ഇത് കേട്ടാല്‍ ആരും ഒന്ന് അമ്പരന്നുപോകും അല്ലേ... അത്രയും കൊതിയോടെ വാങ്ങിയ ഒരു വാഹനം ഇങ്ങനെ ആരെങ്കിലും കത്തിക്കുമോ? സിനിമയിലൊക്കെ മാത്രം കണ്ട ആ കാര്യത്തിനാണ് കഴിഞ്ഞ ദിവസം ഗോവ സാക്ഷിയായത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അന്‍വര്‍ രാജ് ഗുരുവിന്റെ വാഹം ഗോവ പോലീസ് പിടികൂടിയത്. വ്യാജരേഖയുണ്ടാക്കി ഗോവയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ആയിരുന്നു വണ്ടി പിടിച്ചെടുത്തത്. എന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ അവര്‍ കാത്തിരുന്നു. ഒടുവില്‍ ഒക്ടോബര്‍ നാലിന് ആണ് അന്‍വറിന് പോലീസും മോട്ടോര്‍ വാഹന വകുപ്പും വാഹനം വിട്ടുകൊടുത്തത്.

സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾസുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾ

2009 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു അവന്‍വര്‍ വണ്ടി വാങ്ങിച്ചത്. ഒടുവില്‍ പോലീസ് വാഹനം വിട്ടുകൊടുത്തപ്പോള്‍ ആയിരുന്നു അന്‍വറിന്റെ ഞെട്ടിക്കുന്ന പ്രതികരണം. വാഹനത്തിന്റെ അഞ്ച് വര്‍ഷത്തെ ഇന്‍ഷുറന്‍സ് ബാധ്യതയും തീര്‍ത്ത്, ആര്‍ടിഒ ഫൈനും അടച്ചതിന് ശേഷം ഒക്ടോബര്‍ നാലിന് രാത്രി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അടുത്ത് റോഡില്‍ വച്ചായിരുന്നു ആ കൃത്യം അന്‍വര്‍ രാജ്ഗുരു നിര്‍വ്വഹിച്ചത്.

ഒന്നു കന്നാസില്‍ പെട്രോള്‍ വാങ്ങി വന്ന് അത് സ്വന്തം വണ്ടിയ്ക്ക് മുകളില്‍ ഒഴിച്ചു. അതിന് ശേഷം ഒരു തീപ്പെട്ടി ഉരതി അതിന് മുകളിലേക്കിട്ടു. തീ ആളിപ്പടര്‍ന്നു. അതിന് ശേഷം ഒരു സിഗററ്റ് കത്തിച്ച് സ്വന്തം വണ്ടി കത്തിയെരിയുന്നത് നോക്കി നിന്നു.

തന്റെ പ്രതിഷേധമാണ് ഇതിലൂടെ പ്രകടമാക്കിയത് എന്നാണ് അന്‍വര്‍ രാജ്ഗുരു വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഫലമായി സാധാരണക്കാരന്‍ അനുഭവിക്കേണ്ടി വരുന്ന കഠിന പരീക്ഷണങ്ങളോടുള്ള പ്രതീകാത്മക പ്രതികരണം മാത്രമായിരുന്നു അത് എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

English summary
Anwar Raj Guru, a native of Sawantwadi, Maharashtra, set his favourite motorcycle on fire because he was too disgusted with the bureaucratic delay of the transport officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X