ആള്‍ദൈവം സ്വപ്‌നത്തില്‍ 10 പേരെ ബലിനല്‍കാന്‍ ആവശ്യപ്പെട്ടു 16 കാരന്‍ രണ്ടുപേരെ നല്‍കി
ദില്ലി : ആള്‍ ദൈവം സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 16 കാരന്‍ രണ്ടുപേരെ കൊലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തു. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
സ്വത്തും പ്രശസ്തിയും വാഗ്ദാനം ചെയ്‌തെന്നും ഇതിനായി 10 പേരെ ബലി നല്‍കണമെന്നാണ് ആള്‍ദൈവം 16 കാരനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഫാക്ടറി തൊഴിലാളിയായ കന്നൈയ്യ, ഹരിറാം എന്നിവരാണ് മരിച്ചത്. പ്രതികളെ പോലിസ് അറസ്റ്റു ചെയ്തു. അടുത്തയാളെ തേടി പോകുന്നതിനിടയിലാണ് പ്രതി പോലിസ് പിടിയിലാവുന്നത്.
ഇയാള്‍ മദ്യവും മയക്കുമരുന്നും വല്‍ തോതില്‍ ഉപയോഗിച്ചതായി പോലിസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തി ലാണ് കൊലപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു. പ്രതിയുടെ സുഹൃത്തായ 26 പ്രദീപ് ആണ് കൂട്ടുനിന്നത്. പ്രതി ഇയാള്‍ക്ക് മദ്യം വാഗ്ദാനം ചെയ്തതുക്കൊണ്ടാണ് സുഹൃത്ത കൂട്ടു നിന്നതെന്ന് പോലിസ് പറഞ്ഞു.












Click it and Unblock the Notifications