കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ ഐഡി കണ്ടപ്പോള്‍ ഞെട്ടി! സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ ചിത്രം, പരാതിയുമായി മധ്യവയസ്കന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: സ്വന്തം ഫോട്ടോയ്ക്ക് പകരം വോട്ടര്‍ ഐഡി കാര്‍ഡില്‍ നായയുടെ പടം പതിച്ചു കിട്ടിയതിന്‍റെ അമ്പരപ്പിലാണ് ബംഗാളിലെ മുര്‍ഷാദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മാക്കര്‍. തെറ്റ് തിരുത്താന്‍ അപേക്ഷിച്ച സുനില്‍ കര്‍മാക്കറുടെ ഐഡി കാര്‍ഡില്‍ അധികൃതര്‍ക്ക് അബദ്ധം പിണയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
Bengal Man Issued Voter ID Card With Dog's Photo On It | Oneindia Malayalam

ആദ്യം ലഭിച്ച ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ സുനില്‍ കര്‍മാക്കര്‍ നേരത്തെ അപേക്ഷ നല്‍കിയുന്നു. തുടര്‍ന്ന് ഐഡി കാര്‍ഡിലെ തെറ്റ് തിരുത്തിയെന്നും കൈപ്പറ്റാന്‍ ഓഫീസില്‍ എത്തണമെന്നും സുനിലിന് അറിയിപ്പ് കിട്ടി. പിന്നാലെ ബുധനാഴ്ച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ എത്തി ഐഡി കാര്‍ഡ് സ്വീകരിച്ചപ്പോള്‍ സുനില്‍ കര്‍മാക്കര്‍ ശരിക്കും ഞെട്ടുകയായിരുന്നു.

ചിത്രം പരിശോധിച്ചില്ല

ചിത്രം പരിശോധിച്ചില്ല

സുനില്‍ കര്‍മാക്കര്‍ക്ക് കൈമാറുന്നത് വരെ ഓഫീസറോ മറ്റ് ഉദ്യോഗസ്ഥരോ കാര്‍ഡിലെ ചിത്രം പരിശോധിച്ചിരുന്നില്ല. തന്‍റെ അന്തസിനെ തന്നെ ബാധിക്കുന്ന കാര്യം ആണിതെന്നും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസില്‍ പരാതി നല്‍കുമെന്നും സുനില്‍ കര്‍മാക്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആവര്‍ത്തിക്കരുത്

ആവര്‍ത്തിക്കരുത്

'തെറ്റ് തിരുത്തിയ വോട്ടര്‍ ഐഡി കാര്‍ഡ് തരാനായി ദുലാല്‍ സ്മൃതി സ്കൂളിലേക്ക് ഇന്നലെയാണ് എന്നെ വിളിപ്പിച്ചത്. അവിടെയുള്ള ഉദ്യോഗസ്ഥന്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഒപ്പിച്ച് നല്‍കി. അതിലുള്ള ഫോട്ടോ അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. ബ്ലോക് ഡെവലപ്മെന്‍റ് ഓഫീസര്‍ക്ക് പരാതി നല്‍കും. മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്- സുനില്‍ പറയുന്നു.

സംഭവിച്ചത് തെറ്റ്

സംഭവിച്ചത് തെറ്റ്

അതേസമയം, സുനില്‍ കര്‍മാക്കര്‍ക്ക് ഇപ്പോള്‍ നല്‍കിയത് അന്തിമ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെന്നാണ് ബ്ലോക്ക് ഡെവല്പ്മെന്‍റ് ഓഫീസര്‍ വ്യക്തമാക്കുന്നത്. കാര്‍ഡില്‍ നായയുടെ പടം വന്നത് എങ്ങനെയെന്ന് പരിശോധിക്കും. സംഭവിച്ചത് തെറ്റാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ പറഞ്ഞു.

പരമാവധി ശ്രദ്ധിക്കും

പരമാവധി ശ്രദ്ധിക്കും

സുനിലിന്‍റെ തിരിച്ചറിയില്‍ കാര്‍ഡില്‍ നേരത്തെ ഉണ്ടായിരുന്നുന്ന തെറ്റ് തിരുത്തിയതായും ശരിയായ ഫോട്ടോയോടുകൂടിയ പുതുക്കിയ ഐഡി കാർഡ് ഉടന്‍ ലഭ്യമാക്കുമെന്നും ബ്ലോക്ക് ഡെവല്പ്മെന്‍റ് ഓഫീസര്‍ രാജര്‍ഷി ചക്രബര്‍ത്തി പറഞ്ഞു. ഇത്തരം പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടിക ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടിക

 ദില്ലി പോലീസിനെ വളഞ്ഞിട്ട് തല്ലി പ്രതിഷേധക്കാര്‍; ചാന്ദ്ബാഗിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ദില്ലി പോലീസിനെ വളഞ്ഞിട്ട് തല്ലി പ്രതിഷേധക്കാര്‍; ചാന്ദ്ബാഗിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

English summary
Man got his voter id card with dogs picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X