ഒരുമിച്ച് നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു; ഗര്‍ഭിണിയെ തല്‍ക്ഷണം വെടിവെച്ചു കൊന്നു
22കാരിയായ നര്‍ത്തകി കുല്‍വീന്ദറാണ് കൊല്ലപ്പെട്ടത്
ദില്ലി: ഒരുമിച്ച് നൃത്തം ചെയ്യാന്‍ വിസമ്മതിച്ച നര്‍ത്തകിയെ യുവാവ് വെടിവെച്ചു കൊന്നു. 22കാരിയായ നര്‍ത്തകി കുല്‍വീന്ദറാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. ഗര്‍ഭിണിയായ കുല്‍വീന്ദര്‍ യുവാവിനൊപ്പം വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം.
ജനക്കൂട്ടത്തിനിടയില്‍ നിന്നെത്തിയ ആളാണ് യുവതിയെ വെടിവെച്ചു വീഴ്ത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. നെഞ്ചില്‍ വെടിയേറ്റ കുല്‍വീന്ദര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.













Click it and Unblock the Notifications