നഗരത്തെ ഞെട്ടിച്ച് അരുംകൊല.. യുവാവിനെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടികൊലപ്പെടുത്തി..
ഹൈദരാബാദ്: ആളുകൾ നോക്കിനിൽക്കെ പട്ടാപ്പകൽ യുവാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദില്‍ പോലീസിന്‍റെ മൂക്കിന് താഴെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം നടക്കുന്നതിന്റെ സമീപത്തുകൂടി പോലീസ് വാഹനം കടന്നു പോകുന്നുണ്ടെങ്കിലും വാഹനം നിർത്തുകയോ സംഭവം എന്താണെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നൂറുകണക്കിന് ആളുകൾ ചുറ്റും കൂടി നില്‍ക്കുമ്പോഴാണ് അക്രമി കൊലപാതകം നടത്തിയത്. ഒരാൾ അക്രമം തടയാനായി വന്നെങ്കിലും യുവാവിനെ വെട്ടുന്നതു കണ്ടതോടെ പിന്മാറുന്നത് വീഡിയോയില്‍ കാണാം
യുവാവിനെ കൊലപ്പെടുത്തിയ ശേഷം കൂടെയുണ്ടായിരുന്ന ആൾ ആയുധം എടുത്ത് മാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ്. യുവാവിനെ വെട്ടുമ്പോഴാണ് പോലീസ്
വാഹനം അതുവഴി കടന്നു പോയത്.സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് നിഗമനം. കേസില്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications