ഉയര്‍ന്ന ജാതിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
ചെന്നൈ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്നും മടങ്ങി വരുന്ന ദമ്പതികളെ മൂന്നംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.
ശങ്കറിനും(23) ഭാര്യ കൗസല്യ(19)യ്ക്കു നേരെയുമാണ് നടുറോഡില്‍ വെച്ച് ആക്രമണം നടന്നത്. ബൈക്കില്‍ എത്തിയ യുവാക്കള്‍ കത്തി കൊണ്ട് ശങ്കറിനെ കുത്തുകയായിരുന്നു.ശങ്കര്‍ അബോധാവസ്ഥയില്‍ ആകുന്നത് വരെ ആക്രമണം തുടരുകയായിരുന്നു. കൗസല്യയ്ക്ക് നേരെയും ആക്രമണം നടന്നു. തലയ്ക്ക് ശരീരത്തിലും ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്.

മൂന്നാം വര്‍ഷ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയാണ് ശങ്കര്‍. ഇവരുടെ വിവാഹത്തില്‍ കൗസല്യയുടെ വീട്ടുക്കാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. തേവര്‍ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയാണ് കൗസല്യ. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച വിവാഹം കഴിച്ചതിന്റെ വൈരാഗ്യമാണ് പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ തീര്‍ത്തത്.
പ്രദേശത്തെ സിസിടിവി ക്യാമറയിലാണ് കൃത്യം പതിഞ്ഞത്. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തിരുപ്പൂര്‍ പോലീസ് തുടങ്ങി. നാട്ടുക്കാരുടെ മുന്നില്‍ വെച്ചാണ് സംഭവം നടക്കുന്നത്. ഭയം കാരണം ആരും സഹായിക്കാന്‍ പോലും എത്തിയില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സംഭവവാണ് തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ നടക്കുന്നത്.












Click it and Unblock the Notifications