പ്രണയക്കൊലപാതകം വീണ്ടും; യുവാവ് കാമുകിയെ വെട്ടിക്കൊലപ്പെടുത്തി; കാരണം?
ലക്‌നൗ: വിവാഹിതരാകാന്‍ തീരുമാനിച്ച പ്രണയിനികളെ വീട്ടുകാര്‍ തടഞ്ഞതിന്റെ ദേഷ്യത്തില്‍ കാമുകന്‍ കാമുകിയെ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഷാംമ്‌ലി ജില്ലയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അമര്‍പാല്‍ എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു.
അതേസമയം, വിവാഹം കഴിക്കാനുള്ള യുവാവിന്റെ ആവശ്യം പെണ്‍കുട്ടി നിഷേധിച്ചതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ചില ബന്ധുക്കളുടെ ആരോപണം. സ്‌കൂളില്‍ നിന്നും തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ അമര്‍പാല്‍ തടഞ്ഞുനിര്‍ത്തി സമീപപ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയശേഷം കത്തികൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു.

പിന്നീട് ആത്മഹത്യ ചെയ്യാനായി റെയില്‍വെ ട്രാക്കിലെത്തിയ പ്രതിയെ പോലീസ് പിടികൂടി. പ്രതി പെണ്‍കുട്ടിക്ക് രണ്ടുവട്ടം മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രണയത്തിലായിരുന്നഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇതോടെ ആത്മഹത്യ ചെയ്യാനായിരുന്നു പരിപാടി. ഇതിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പാര്‍ലമെന്റ് ശീതകാല സമ്മേളനം: വാടക ഗര്‍ഭധാരണം, മുത്തലാഖ് എന്നിവയടക്കം 39 ബില്ലുകള്‍ പരിഗണനയ്ക്ക്












Click it and Unblock the Notifications