ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തി,പരിക്കുകളോടെ മകന്‍ രക്ഷപ്പെട്ടു
അനന്ദ്പൂര്‍: ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി വെട്ടി കൊന്നു. മകനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
രാജു(30) എന്ന യുവാവാണ് തന്റെ ഭാര്യ ചിറ്റമ്മയോടും(25) അഞ്ചു വയസുക്കാരന്‍ മകനോടും ഈ ക്രൂരത കാണിച്ചത്. പുലര്‍ച്ച നാലുമണിയോടു കൂടിയാണ് ഇയാള്‍ ഭാര്യയെയും മകനെയുെ ഉപദ്രവിച്ചത്. അയല്‍വാസികള്‍ ഉറക്കത്തിലായതിനാല്‍ സംഭവം പിറ്റേ ദിവസമാണ് അറിയുന്നത്.

മുഹറം ആഘോഷത്തിന്റെ ഭാഗമായി ചിറ്റമയുടെ നാട്ടിലേക്ക് വന്നതായിരുന്നു കുടുംബം. കൊലപാതകത്തിനു ശേഷം ഇയാള്‍ സ്ഥലത്ത് ഇല്ലായിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ എത്തിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications