പ്രണയം, ഒളിച്ചോട്ടം, ഒടുവിൽ ഭാര്യയെ കെട്ടിയിട്ട് കൺമുന്നിൽ വെച്ച് ആത്മഹത്യ ചെയ്തു !!!

  • By: മരിയ
Subscribe to Oneindia Malayalam

ഗാസിയാബാദ്: ഭാര്യയെ കെട്ടിയിട്ട ശേഷം അവരുടെ കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ഇരുപത്തിനാലുകാരനായ റിസ്വാന്‍് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. 2 മാസം മുമ്പാണ് റിസ്വാനും കാമുകിയും ഒളിച്ചോടി ഉത്തര്‍പ്രദേശില്‍ എത്തിയത്.

പ്രണയം, ഒളിച്ചോട്ടം, ഒടുവിൽ ഭാര്യയെ കെട്ടിയിട്ട് കൺമുന്നിൽ വെച്ച് ആത്മഹത്യ ചെയ്തു !!!

കൊടുംവേനലിലും കേരളം പനിച്ച് വിറയ്ക്കുന്നു, 4 മരണം!! ചിക്കൻപോക്സും വ്യാപിയ്ക്കുന്നു

പ്രണയം

ബീഹാര്‍ സ്വദേശികളാണ് റിസ്വാനും ഭാര്യയും. ഇവരുടെ പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടി ഗാസിയാബാദില്‍ എത്തുകയായിരുന്നു. അവിടെ വെച്ച് വിവാഹം കഴിച്ചു. ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് താമസവും തുടങ്ങി.

ജോലി

ഗാസിയാബാദില്‍ എത്തിയ ശേഷം റിസ്വാന് സ്ഥിരമായി ഒരു ജോലി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ നല്ല സാമ്പത്തിക ഞെരുക്കത്തില്‍ ആയിരുന്നു.

പ്രശ്‌നങ്ങള്‍

സംഭവ ദിവസം റിസ്വാനും ഭാര്യയും തമ്മില്‍ വഴക്ക് നടന്നിരുന്നു. റിസ്വാനെ വിശ്വസിച്ച് ഇറങ്ങി വന്നതിനാലാണ് തനിക്ക് ഈ കഷ്ടപ്പാടെല്ലാം ഉണ്ടാവുന്നതെന്ന് ഭാര്യ പറഞ്ഞു.

അക്രമം

വഴക്ക് രൂക്ഷമായതോടെ ഭാര്യയെ കയര്‍ കൊണ്ട് കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകി. ബഹളം പുറത്ത് കേള്‍ക്കാതിരിയ്ക്കാനായിരുന്നു ഇത്.

ആത്മഹത്യ

ഭാര്യ നോക്കി നില്‍ക്കെ ബെഡ്ഷീറ്റ് ഉപയോഗിച്ച് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് യുവതി പുറത്തുവന്ന് ബഹളം വച്ചപ്പോഴാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്.

English summary
Man hanged after, tied wives hands.
Please Wait while comments are loading...