ആത്മഹത്യ കുറിപ്പ് മൊബൈല്‍ വീഡിയോ
മുംബൈ: ജീവിതത്തില്‍ അത്രമാത്ര അപമാനം നേരിട്ടിട്ടാണ് സുനില്‍ ഉദ്‌ഗേ എന്ന 38 വയസ്സുകാരന്‍ ആത്മഹത്യചെയ്തത്. തനിക്ക് പറയാനുളഅളത് മുഴുവന്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ആയി റെക്കോര്‍ഡ് ചെയ്തവച്ചായിരുന്നു സുനിലിന്റെ ആത്മഹത്യ.
2013 ഒക്ടോബര്‍ 9 ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സുനിലിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മൊബൈല്‍ ഫോണിലെ വീഡിയെ പരിശോധിക്കണം എന്ന് മാത്രമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.

തന്റെ ഭാര്യയായ അനുരാധയും(18) ടാക്‌സി ഡ്രൈവറായ അബ്ദുള്‍ വഹാബ് എന്ന ഛോട്ടുവും തമ്മില്‍ പ്രണയത്തിലാണ്. കഴിഞ്ഞ കുറേ ദിവസമായി രണ്ട് പേരും കൂടി ഒളിച്ചോടിയിരിക്കുകയാണ്. നാട്ടുകാര്‍ ഇക്കാര്യം പറഞ്ഞ് തന്നെ പരിഹസിക്കുന്നത് പതിവാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് താന്‍ അഗ്രിപാഡയിലെ പോലീസ് സ്‌റ്റേഷനിലെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കാദത്തിനോട് തന്നെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. ഛോട്ടുവിനെ വിളിച്ച് ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും പറഞ്ഞു. പക്ഷേ കാദം തന്നെ പരിഹസിക്കുകയാണ് ഉണ്ടായത്. പരാതി പോലും സ്വീകരിക്കാതെ തന്നെ വീട്ടിലേക്കയച്ചു. പിന്നെ എനിക്ക് ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലായിരുന്നു- ഇതാണ് സുനില്‍ ഉഗ്‌ദേയുടെ ആത്മഹത്യ വീഡിയോയുടെ സാരം.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനുരാധയേയും ഛോട്ടുവിനേയും പോലീസ് അറസ്‌റ് ചെയ്തു. സുനില്‍ താമസിച്ചിരുന്ന അതേ തെരുവില്‍ തന്നെയായിരുന്നു ഇവരും ഒളിച്ച് താമസിച്ചിരുന്നത്. രണ്ട് പേരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ പോലീസുകാരനെതിരെ സുനില്‍ ഉന്നയിച്ചിരിക്കുന്നആരോപണത്തെപ്പറ്റി അധികൃതര്‍ ഒന്നും പറഞ്ഞിട്ടില്ല.












Click it and Unblock the Notifications