Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ 'പീഡനം' സഹിക്കാന്‍ വയ്യ... യുവാവ് തീവണ്ടിയ്ക്ക് മുന്നില്‍ ജീവനൊടുക്കി

കാമുകിയുടെ മാനസിക പീഡനം സഹിക്ക വയ്യാതെ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിനെ കുറിച്ചാണ് വാര്‍ത്ത. കാമുകിയ്ക്ക് പ്രായം 26 വയസ്സ്, ആത്മഹത്യ ചെയ്ത യുവാവിന് പ്രായം 40

ജയ്പൂര്‍: പലപ്പോഴും കാമുകന്റെ/അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ പീഡനം എന്നത് പുരുഷന് സ്ത്രീയുടെ മേല്‍ മാത്രം ഏല്‍പിക്കാവുന്ന ഒന്നല്ല. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള ഈ വാര്‍ത്ത നോക്കൂ...

കാമുകിയുടെ മാനസിക പീഡനം സഹിക്ക വയ്യാതെ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവാവിനെ കുറിച്ചാണ് വാര്‍ത്ത. കാമുകിയ്ക്ക് പ്രായം 26 വയസ്സ്, ആത്മഹത്യ ചെയ്ത യുവാവിന് പ്രായം 40.

ജീവിതത്തിന് ഇനി ഒരു അര്‍ത്ഥവും ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ആത്മഹത്യാ കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ പേരും വിലാസവും എല്ലാം കുറിപ്പില്‍ ഉണ്ട്.

ജയ്പൂരിനടുത്ത്

ജയ്പൂരിനടുത്ത്

ജയ്പൂരിനടുത്ത് സംഗാനേറിലാണ് സംഭവം നടന്നത്. പുലര്‍ച്ചെയാണ് റെയില്‍വേ അധികൃതര്‍ മൃതദേഹം കണ്ടെത്തിയത്. ജുന്‍ജുനു സ്വദേശിയായ സത്യനാരായണന്‍ ആണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

സത്യനാരായണന്റെ ശരീരാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. കാമുകിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

പീഡനം മാത്രമല്ല

പീഡനം മാത്രമല്ല

ആത്മാര്‍ത്ഥമായി പ്രണയിച്ച 26 കാരി തന്നെ ചതിച്ചു, വഞ്ചിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നൊക്കെയാണ് പറയുന്നത്. ഇയാളുടെ രണ്ട് ലക്ഷം രൂപയും കാമുകി തട്ടിയെടുത്തത്രെ.

ബ്ലാക്ക് മെയില്‍

ബ്ലാക്ക് മെയില്‍

തന്നെ കാമുകി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു എന്നും ആത്മഹത്യ കുറിപ്പില്‍ സത്യ നാരായണന്‍ പറയുന്നുണ്ട്. എന്നാല്‍ എന്താണ് ബ്ലാക്ക് മെയിലിങ്ങിന് പിന്നിലുള്ള കാര്യം എന്നറിയില്ല.

പെണ്‍കുട്ടിയെ കണ്ടെത്താല്‍

പെണ്‍കുട്ടിയെ കണ്ടെത്താല്‍

പെണ്‍കുട്ടിയുടെ പേരും വിലാസവും എല്ലാം കത്തില്‍ ഉണ്ട്. ഇവരെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. സത്യനാരായണന്റെ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+