Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാറേ...കിംഗ്ഫിഷര്‍ ബിയര്‍ കിട്ടാനില്ല'; കളക്ടര്‍ക്ക് യുവാവിന്റെ കത്ത്, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

യുവാക്കളും മദ്യപാനികളും 20-30 കിലോമീറ്റര്‍ അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്കാണ് പോകുന്നത്. ഇത് റോഡപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

beer

ഹൈദരാബാദ്: വിവിധ ആവശ്യങ്ങളുമായി നമ്മുടെ കളക്ടറുടെ അടുത്തേക്ക് പലരും പരാതിയുമായി എത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ ജീവിത പ്രശ്‌നങ്ങളുമായാണ് പൊതുജനങ്ങള്‍ കളക്ടറുടെ അടുത്തേക്ക് പരാതിയുമായി സമീപിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ഒരു യുവാവ് കളക്ടറുടെ അടുത്തേക്ക് വന്നത് വിചിത്രമായ ഒരു പരാതിയുമായാണ്. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ താമസക്കാരനായ ബീരം രാജേഷ് ആണ് പരാതിയുമായി കളക്ടറെ സമീപിച്ചത്.

കിംഗ്ഫിഷര്‍ ബിയറിന്റെ അഭാവം

കിംഗ്ഫിഷര്‍ ബിയറിന്റെ അഭാവം

അവരുടെ പ്രദേശത്തെ പ്രാദേശിക വൈന്‍, ബിയര്‍ ഔട്ട്‌ലെറ്റുകളില്‍ കിംഗ്ഫിഷര്‍ ബിയര്‍ ലഭ്യമല്ലെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. കിംഗ്ഫിഷര്‍ ബിയറിന്റെ അഭാവം ജില്ലയിലെ യുവാക്കള്‍ക്കും മദ്യപാനികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും രാജേഷ് കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രജാ വാണിയിലൂടെ

പ്രജാ വാണിയിലൂടെ

സര്‍ക്കാര്‍ ആരംഭിച്ച പരാതി പരിഹാര സംവിധാനമായ പ്രജാ വാണിയിലൂടെയാണ് യുവാവ് കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചത്. വൈന്‍, ബാര്‍ ഷോപ്പുകള്‍ക്ക് എല്ലാ ബ്രാന്‍ഡ് ബിയറുകളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ പ്രദേശത്ത് അവര്‍ കിംഗ്ഫിഷര്‍ ബിയര്‍ വില്‍പ്പന നടത്തുന്നില്ലെന്നും യുവാവ് പരാതിയില്‍ ആരോപിക്കുന്നു.

ഗുണനിലവാരമില്ലാത്തതുമായ ബിയര്‍

ഗുണനിലവാരമില്ലാത്തതുമായ ബിയര്‍

അവര്‍ക്ക് എല്ലാ ബിയറുകളും വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ബിയര്‍ മാത്രമാണ് അവര്‍ വില്‍ക്കുന്നത്. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ഖജനാവിന് നഷ്ടം വരുത്തുമെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

അനധികൃതമായുള്ള മദ്യം

അനധികൃതമായുള്ള മദ്യം

എല്ലാത്തരം ബിയറുകളും വില്‍ക്കാന്‍ അനുമതിയുള്ള കടകള്‍ ഗുണനിലവാരമില്ലാത്തവ മാത്രം വില്‍ക്കുന്നു, തല്‍ഫലമായി, യുവാക്കളും മദ്യപാനികളും 20-30 കിലോമീറ്റര്‍ അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്കാണ് പോകുന്നത്. ഇത് റോഡപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചിലര്‍ അനധികൃതമായുള്ള മദ്യം ഉയര്‍ന്ന വിലകൊടുത്ത് വാങ്ങുന്നുണ്ടെന്നും രാജേഷ് കളക്ടര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ പറഞ്ഞു.

കളക്ടര്‍ എന്ത് നടപടി സ്വീകരിച്ചു

കളക്ടര്‍ എന്ത് നടപടി സ്വീകരിച്ചു

സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഇത്തരം വിഷയത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം സര്‍ക്കാരിനോട് ചോദിക്കുന്നുണ്ട്. വൈന്‍, ബാര്‍ ഷോപ്പുകളില്‍ എല്ലാ ബ്രാന്‍ഡ് ബിയറുകളും വില്‍ക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കത്തില്‍ കളക്ടര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്താലായും കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+