Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജോലിക്കായി അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ബുലന്ദേശ്വര്‍: സര്‍ക്കാര്‍ ജോലി ലഭിക്കാനായി പിതാവിനെ കൊലപ്പെടുത്തിയ 26കാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ബുലന്ദേശ്വറില്‍ ഇക്കഴിഞ്ഞ ജനുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അധ്യാപകനായ അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് മകന്‍ കൊലപ്പെടുത്തുകയായിരുന്നു. ബുലന്ദേശ്വറിലെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായ രാമാവതാര്‍ ശര്‍മ(59)യെ മകനായ പങ്കജാണ് വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്തിയത്.

murder-crime

കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടു കൊള്ളയടിച്ച പ്രതികള്‍ രാമാവതാറിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു.സംഭവത്തില്‍ സംശയം തോന്നിയ പോലീസ് പങ്കജിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

രാമാവതാര്‍ ശര്‍മ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം മാത്രമാണു ബാക്കിയുണ്ടായിരുന്നതെന്നും സര്‍വ്വീസിലിരിക്കെ ആള്‍ മരിച്ചാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ ജോലി തനിക്കു ലഭിക്കാനായാണു കൊലപാതകം നടത്തിയതെന്നും പങ്കജ് പോലീസിനോടു പറഞ്ഞു. കൊലചെയ്യാനായി ഒരുമൂന്നു വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയെന്നും ഇവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും പങ്കജ് പോലീസിനോടു പറഞ്ഞു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+