പട്ടിക്കും ആധാര്‍ കാര്‍ഡ്, ഇനി എന്തൊക്കെ കാണണം ഈ നാട്ടില്‍?
ഭോപ്പാല്‍: കൊല്‍ക്കത്തയില്‍ ഐ ടി ഐ എന്‍ട്രന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ പട്ടിയുടെ ചിത്രം അച്ചടിച്ചുവന്നത് കഴിഞ്ഞ ദിവസമാണ്. ഇന്നിതാ മധ്യപ്രദേശിലെ ഭിന്ദില്‍ പട്ടിക്കും ആധാര്‍കാര്‍ഡ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് ചൊല്ല് അര്ഥവത്തായതാണോ കാരണം. എന്തായാലും പട്ടിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയ വിരുതനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു.
ഉമ്രി ടൗണില്‍ ആധാര്‍ എന്‍ റോള്‍മെന്റ് ഏജന്‍സി നടത്തുന്ന അസംഖാന് എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പട്ടിക്കാണ് അസം ഖാന് ആധാര്‍കാര്‍ഡ് ഉണ്ടാക്കിക്കൊടുത്തത് എന്ന് ഭിന്ദ് പോലീസ് സൂപ്രണ്ട് നവ്നീത് ഭാസിന് പറഞ്ഞു. ടോമി സിംഗ് എന്നാണ് ആധാര്‍ കാര്‍ഡില്‍ പട്ടിയുടെ പേര്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ടോമി സിംഗ് എന്നും കാണാം.

2009 നവംബര്‍ 26 ആണ് ടോമി സിംഗിന്റെ ജനനത്തീയതിയതിയായി കാര്‍ഡില്‍ ചേര്‍ത്തിരിക്കുന്നത്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ട് എന്ന് പറഞ്ഞ് നാട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് ഈ സംഭവം പുറത്തായത്. പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ഇവിടെ ആധാര്‍ കാര്‍ഡ് കിട്ടാന്‍ പ്രശ്നമില്ല എന്നും ആളുകള്‍ ആരോപിക്കുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാര്‍ പറഞ്ഞത് വെറുതെയല്ല എന്നും, പട്ടിക്ക് ആധാര്‍ കാര്‍ഡ് കിട്ടിയ സംഭവം ഉള്ളത് തന്നെയാണ് എന്നും പോലീസ് മനസിലാക്കിയത്. എങ്ങനെയാണ് അസം ഖാന് പട്ടിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നത് പോലീസ് അന്വേഷിക്കുകയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications