കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിക്കും ആധാര്‍ കാര്‍ഡ്, ഇനി എന്തൊക്കെ കാണണം ഈ നാട്ടില്‍?

  • By Muralidharan
Google Oneindia Malayalam News

ഭോപ്പാല്‍: കൊല്‍ക്കത്തയില്‍ ഐ ടി ഐ എന്‍ട്രന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ പട്ടിയുടെ ചിത്രം അച്ചടിച്ചുവന്നത് കഴിഞ്ഞ ദിവസമാണ്. ഇന്നിതാ മധ്യപ്രദേശിലെ ഭിന്ദില്‍ പട്ടിക്കും ആധാര്‍കാര്‍ഡ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് ചൊല്ല് അര്‍ഥവത്തായതാണോ കാരണം. എന്തായാലും പട്ടിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയ വിരുതനെ പോലീസ് കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു.

ഉമ്രി ടൗണില്‍ ആധാര്‍ എന്‍ റോള്‍മെന്റ് ഏജന്‍സി നടത്തുന്ന അസംഖാന്‍ എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം പട്ടിക്കാണ് അസം ഖാന്‍ ആധാര്‍കാര്‍ഡ് ഉണ്ടാക്കിക്കൊടുത്തത് എന്ന് ഭിന്ദ് പോലീസ് സൂപ്രണ്ട് നവ്‌നീത് ഭാസിന്‍ പറഞ്ഞു. ടോമി സിംഗ് എന്നാണ് ആധാര്‍ കാര്‍ഡില്‍ പട്ടിയുടെ പേര്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ടോമി സിംഗ് എന്നും കാണാം.

dog-aadhar

2009 നവംബര്‍ 26 ആണ് ടോമി സിംഗിന്റെ ജനനത്തീയതിയതിയായി കാര്‍ഡില്‍ ചേര്‍ത്തിരിക്കുന്നത്. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട് എന്ന് പറഞ്ഞ് നാട്ടുകാര്‍ പോലീസില്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്നാണ് ഈ സംഭവം പുറത്തായത്. പട്ടികള്‍ക്കും പൂച്ചകള്‍ക്കും വരെ ഇവിടെ ആധാര്‍ കാര്‍ഡ് കിട്ടാന്‍ പ്രശ്‌നമില്ല എന്നും ആളുകള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാര്‍ പറഞ്ഞത് വെറുതെയല്ല എന്നും, പട്ടിക്ക് ആധാര്‍ കാര്‍ഡ് കിട്ടിയ സംഭവം ഉള്ളത് തന്നെയാണ് എന്നും പോലീസ് മനസിലാക്കിയത്. എങ്ങനെയാണ് അസം ഖാന്‍ പട്ടിക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നത് പോലീസ് അന്വേഷിക്കുകയാണ്.

English summary
A man has been arrested for getting an Aadhaar card made of his dog in the district, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X