രാഹുലിന്‍റെ പിഎ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമം

ഹേമന്ത് സോറന്റെ ഓഫീസിലേയ്ക്ക് വിളിച്ച പ്രതി താന്‍ രാഹുലിന്റെ പിഎ ആണെന്നും മറ്റും പറഞ്ഞ് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടക്കുന്നത്. റാഞ്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടിച്ചത്. രാഹുല്‍ കുമാര്‍ എന്ന സോനു (27) ആണ് ദിയോഗറില്‍ നിന്ന് ഒക്ടോബര്‍ 21ന് രാത്രി പൊലീസിന്റെ പിടിയിലാകുന്നത്.
ഒക്ടോബര്‍ ഒന്നിന് സോനു ഹേമന്ത് സോറന്റെ അസിസ്റ്റന്റിനെ ഫോണ്‍ ചെയ്യുകയും താന്‍ രാഹുല്‍ ഗാന്ധിയുടെ പിഎ ആണെന്നും ഫോണ്‍ സോറന് കൈമാറണമെന്നും ആവശ്യപ്പെട്ടു. സോറനോട് 20 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. ഈ സമയം കേന്ദ്രമന്ത്രി ജയറാം രമേശും സോറന്‍റെ ഓഫീസില്‍ ഉണ്ടായിരുന്നു.
രാഹുലിന്റെ പിഎ ആണ് ഫോണില്‍ വിളിയ്ക്കുന്നതെന്നതിനെപ്പറ്റി ജയറാം രമേശിന് സംശയം തോന്നി. രാഹുലിന്റെ പിഎയുടെ ശബ്ദവും സോറനെ വിളിച്ചായാളുടെ ശബ്ദവും ഒന്നല്ലെന്ന് ജയറാം രമേശ് തിരിച്ചറിഞ്ഞു. പിടിയ്ക്കപ്പെടുമെന്ന് മനസിലായതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതു. ആര്‍ജെഡി മന്ത്രി അന്നപൂര്‍ണ ദേവിയെ വിളിച്ചും ഇയാള്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ദിയോഗറില്‍ പലചരക്ക് വ്യാപാരം നടത്തുകയാണ് പ്രതി












Click it and Unblock the Notifications