സീനത്തിനെ വിവാഹം കഴിക്കാന്‍ ശങ്കര്‍ നൗഷാദായി..!!ശേഷം കാമുകിക്ക് വേണ്ടി ഭാര്യയോട് ചെയ്തത് കേട്ടാല്‍!
അഗളി: നാല് വര്‍ഷം മുന്‍പാണ് അഗളിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. കാമുകിയെ സ്വന്തമാക്കാനായ സുന്ദരവടിവേല്‍ എന്നയാള്‍ ഭാര്യയേയും കുഞ്ഞിനേയും ക്രൂരമായി കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ ഇയാളും കാമുകിയും ഒടുവില്‍ 4 വര്‍ഷങ്ങള്‍ക്കിപ്പുറം പിടിയിലായി.
Read Also: മിഷേലിന്റെ ഫോണിലേക്ക് തലശ്ശേരിയിലുള്ള യുവാവിന്റെ നിരന്തര ഫോണ്‍വിളികള്‍..!! യുവാവ് കസ്റ്റഡിയില്‍ !!
Read Also: ജയലളിതയ്ക്ക് രഹസ്യപുത്രന്‍..?? ജയലളിതയെ ശശികല കൊന്നത്..!! പടികള്‍ക്ക് മുകളില്‍ നിന്നും തള്ളിയിട്ടു!!

2013 ജൂണ്‍ മുപ്പതിനാണ് ഭാര്യയേയും ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും കഴുത്തറുത്തും സുന്ദരവടിവേല്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ കാമുകി റാണിക്കൊപ്പം രക്ഷപ്പെട്ടു.

ഭാര്യയേയും മകനേയും അഗളിയില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയുള്ള ചിദംബരം എന്ന സ്ഥലത്ത് എത്തിച്ചാണ് കൊലപാതകം നടത്തിയത്. കാമുകിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.

സീനത്താണ് ഭര്‍ത്താവിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. സീനത്തിനെ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. ശങ്കര്‍ എന്ന സുന്ദരവടിവേല്‍ സീനത്തിനെ വിവാഹം ചെയ്യാന്‍ മതം മാറി നൗഷാദ് എന്ന പേര് സ്വീകരിച്ചു.

ചിദംബരം സ്വദേശിയായിരുന്നു സുന്ദരവടിവേല്‍. സുനാമിയില്‍ സ്വത്തുക്കളും കുടുംബവുമെല്ലാം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് ഇയാള്‍ അഗളിയിലെത്തിയത്.

അഗളിയിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ഇയാള്‍ ജോലിക്ക് ചേര്‍ന്നു. ഈ സമയത്താണ് സീനത്തിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. സീനത്തിനെ വിവാഹം ചെയ്യാനായി മതം മാറുകയും ചെയ്തു.

ഇവര്‍ക്ക് ഒരു മകന്‍ ജനിക്കുകയും ചെയ്തു. അതിനിടെയാണ് റാണി എന്ന മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലാവുന്നത്. റാണിയെ സ്വന്തമാക്കാനായി ഇയാള്‍ തയ്യാറാക്കിയ കൊലപാതകപദ്ധതിയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സീനത്തിനും മകനും നല്‍കാനുള്ള ഉറക്ക ഗുളിക പൊടിച്ച് നല്‍കിയതും കൊല ചെയ്യാനുള്ള കത്തി ഒളിച്ചുവെച്ചതും റാണി ആയിരുന്നു. ഇക്കാര്യം നൗഷാദ് തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

സീനത്തും മകനും കൊല്ലപ്പെട്ട് പത്ത് ദിവസത്തിന് ശേഷമാണ് പോലീസ് ചിദംബരത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യുകയും ചെയ്തു. അന്ന് മുങ്ങിയ പ്രതികളെ അതിനാടകീയമായിട്ടാണ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയിരിക്കുന്നത്.












Click it and Unblock the Notifications