കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയുമായുള്ള ലൈംഗികദൃശ്യം ഫേസ്ബുക്കിലിട്ടു

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: കാമുകിയുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ഡാര്‍ജലിങിലാണ് സംഭവം. നിഖില്‍ സിംബ എന്ന യുവാവാണ് അറസ്റ്റിലായത്.

നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് നിഖില്‍. ഫേസ്ബുക്ക് വഴിയാണ് നിഖില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതും. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ കാമുകിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

facebook

പിന്നീട് ഈ വീഡിയോ കാണിച്ച് പല പ്രാവശ്യം നിഖില്‍ കാമുകിയെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. വഴങ്ങാതെ വന്നപ്പോഴാണ് വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് വീഡിയോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

English summary
A man has been arrested in West Bengal's Darjeeling town for having sex with a girl on the false promise of marriage, shooting a video during the act and posting it on the internet when she refused to succumb to his blackmail, police said Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X