കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരനുമായി സഹോദരിയ്ക്ക് അവിഹിതബന്ധം

  • By Meera Balan
Google Oneindia Malayalam News

Illicit Relation
ഭുവനേശ്വര്‍: സഹോദരിയെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം സഹോദരനെ കൊന്നു. ഭുവനേശ്വറിലാണ് സംഭവം നടക്കുന്നത്. സമാര്‍ ദാസ് (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിയായ നമിത ദാസ് (35)നെ കൊല്ലാന്‍ സമാര്‍ തന്നെ ഏര്‍പ്പാടാക്കിയ നാലംഗം ക്വട്ടേഷന്‍ സംഘമാണ് ഇയാളെ കൊന്ന ശേഷം ക്വട്ടേഷന്‍ പണവുമായി കടന്നത്. ഇതില്‍ മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായി മുഖ്യപ്രതിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

സ്വന്തം സഹോദരനുമായുള്ള സഹോദരിയുടെ അവിഹിതബന്ധമാണ് സമാറിനെ പ്രകോപിപ്പിച്ചത്. അഭിമന്യൂ ദാസ് (41) എന്ന ഇവരുടെ മുതിര്‍ന്ന സഹോദരനുമായി കൂടെപ്പിറ്പ്പിനുണ്ടായിരുന്ന ബന്ധമാണ് യുവാവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം കുടുംബത്തിന് അപമാനം ഉണ്ടാക്കുമെന്ന് ഇയാള്‍ ഭയന്നു. സഹോദരങ്ങളായ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുന്നത് അഭിമന്യൂ നാട്ടിലേയ്ക്ക് തൊഴില്‍ തേടിയെത്തുന്നതോടയാണ്.

സഹോദരങ്ങളായ നമിതയ്ക്ക് അഭിമന്യുവില്‍ ഒരു കുട്ടി ഉണ്ടാവുകയും ചെയ്തതോടെ സമാറിന്റെ പക ഇരട്ടിച്ചു. അഭിമന്യും നമിതയ്‌ക്കൊപ്പമല്ല താമയിച്ചിരുന്നതെങ്കിലും ഭാര്യ ഭര്‍ത്താക്കന്‍മാരെപ്പോലെ ഇവര്‍ ജീവിയ്ക്കുന്നത് സമാറിനെ അസ്വസ്തനാക്കിയിരുന്നു. വര്‍ക്ക്ഷോപ്പ് നടത്തുന്ന ഇയാള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് സഹോദരിയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൂന്ന് തവണയും യുവതിയെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍ സംഘം പരാജയപ്പെട്ടു.

സമാറില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചതും, പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ തുക നഷ്ടപ്പെടുമെന്ന ഭീതിയും ക്വട്ടേഷന്‍ സംഘത്തെ അവരുടെ പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് പ്രേരിപ്പിച്ചു. തുടര്‍ന്ന് സമാറിന്റെ സഹോദരി നമിതയെ കൊന്നുവെന്നും പണവുമായി റെയില്‍വേ ട്രാക്കിന് സമീപം എത്താനും ക്വട്ടേഷന്‍ സംഘം സമാറിനോട് ആവശ്യപ്പെട്ടു. പണവുമായി എത്തിയ ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സംഘം രക്ഷപ്പെട്ടു.

സെപ്റ്റംബര്‍ എട്ടിനാണ് കൊല്ലപ്പെട്ട നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ക്വട്ടേഷന്‍ സംഘം അറസ്റ്റിലാകുന്നതോടെയാണ് സഹോദരിയെ കൊല്ലാന്‍ സമാര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച കാര്യം പുറത്തറിയുന്നത്. കൊല്ലപ്പെട്ട സമാറിന്‍രെ ഫോണ്‍രേഖകള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സഹോദരി നമിതയേയും സഹോദരനായ അഭിമന്യുവിനേയും ചോദ്യം ചെയ്തു.

English summary
In an incident with the twists and turns of an Agatha Christie whodunit, a 30-year-old man was killed by professional assassins allegedly hired by him to eliminate his own sister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X