കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്റെ ഹണിട്രാപ്പില്‍ വീണു: ഐഎസ്ഐ ചാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍, വിവരങ്ങള്‍ ചോര്‍ത്തി!

Google Oneindia Malayalam News

അമൃത്സര്‍: പാക് രഹസ്യാന്വേഷണ സംഘടന ഐഎസ്ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പാക് ഐഎസ്ഐയ്ക്ക് ചാരപ്രവര്‍ത്തനം നടത്തിയയാള്‍ കുടുങ്ങുന്നത്. വ്യാഴാഴ്ചയായിരുന്നു ഐഎസ്ഐ ഏഴ് മാസം മുമ്പ് റിക്രൂട്ട് ചെയ്ത രവികുമാറിന്റെ അറസ്റ്റ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഫേസ്ബുക്ക് വഴിയായിരുന്നു ഇയാളെ റിക്രൂട്ട് ചെയ്തത്.

പാക് ഐഎസ്ഐയുടെ ക്ഷണം സ്വീകരിച്ച് ദുബായിലെത്തിയ ഇയാള്‍ ചാര സംഘടനയക്ക് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും പുതുതായി നിര്‍മിക്കുന്ന ബങ്കറുകളെക്കുറിച്ചും അറസ്റ്റിലായ രവികുമാര്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അമൃത്സര്‍ ജില്ലയിലെ ചാട്ടിവിന്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

 നിര്‍ണായക വിവരങ്ങള്‍ കൈമാറി

നിര്‍ണായക വിവരങ്ങള്‍ കൈമാറി

ആര്‍മി യൂണിറ്റുകളുടെ നീക്കങ്ങള്‍, അതിര്‍ത്തിയില്‍ ഇന്ത്യയുടെ ഭാഗത്ത് നടക്കുന്ന പുതിയ ബങ്കറുകളുടെ നിര്‍മാണം, സൈനിക വാഹനങ്ങളുടെ ഫോട്ടോകള്‍, ചിഹ്നങ്ങള്‍, ട്രെയിംനിംഗ് എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ പാക് ഐഎസ്ഐയ്ക്ക് കൈമാറിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന കെട്ടിടങ്ങള്‍, യാത്രാ അനുമതിയില്ലാത്ത പ്രദേശത്തെ കൈ കൊണ്ട് തയ്യാറാക്കിയ മാപ്പുകള്‍, ആര്‍മിയുടെ ട്രെയിനിംഗ് മാന്വലിന്റെ ഫോട്ടോ കോപ്പി എന്നിവയും ഇയാളില്‍ നിന്ന് ലഭിച്ചതായി പോലീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

 ദുബായ് സന്ദര്‍ശനത്തിനിടെ

ദുബായ് സന്ദര്‍ശനത്തിനിടെ

പാക് ഐഎസ്ഐയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഇയാള്‍ നടത്തിയ ദുബായ് സന്ദര്‍ശനത്തിലാണ് ഇന്ത്യയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ കൈമാറിയിട്ടുള്ളത്. 2018 ഫെബ്രുവരി 20 മുതല്‍ 24 വരെയായിരുന്നു ഇയാളുടെ ദുബായ് സന്ദര്‍ശനം. കുമാര്‍ നിരന്തരം പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമാണ് ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്നത്.

 ഹണിട്രാപ്പില്‍ വീണു

ഹണിട്രാപ്പില്‍ വീണു

പാകിസ്താനില്‍ പെണ്‍കുട്ടികളുടെ പേരില്‍ നിര്‍മിച്ച് നിയന്ത്രിക്കപ്പെടുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹണിട്രാപ്പ് നടക്കുന്നത്. ഇന്ത്യയിലുള്ള തൊഴിലില്ലാത്ത യുവാക്കളുമായും സൈനികരുമായും ബന്ധം സ്ഥാപിച്ച് ഇന്ത്യയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ സ്വന്തമാക്കുന്നതാണ് ഐഎസ്ഐയുടെ നിയന്ത്രണത്തിലുള്ള വ്യാജ് ഫേസ്ബുക്ക് പ്രൊഫൈലുകളുടെ പ്രത്യേകത. ആദ്യം സ്നേഹം നടിച്ച് യുവാക്കളെ കയ്യിലെടുക്കുന്ന സംഘം യുവാക്കളെ ഭീഷണിപ്പെടുത്തി ക ഉദ്ദേശിച്ച കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന രീതിയാണ് പാക് ഐഎസ്ഐ അടുത്ത കാലത്തായി നടത്തിവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചു!

രഹസ്യ വിവരം ലഭിച്ചു!


പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്‍ ആര്‍മി ഇന്റലിജന്‍സുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരമാണ് രവികുമാറിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. പാക് ഐഎസ്ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സെല്‍ അന്വേഷണം ആരംഭിച്ചത്. അമൃത്സര്‍ ജില്ലയിലെ ചാട്ടിവിന്‍ഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.

<strong>കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല!! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കണം, ആഹ്വാനവുമായി ലാലു പ്രസാദ് യാദവ്</strong>കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല!! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കണം, ആഹ്വാനവുമായി ലാലു പ്രസാദ് യാദവ്

വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 50 ലക്ഷം, പോലീസിന്റെ അനാസ്ഥ!വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടത് 50 ലക്ഷം, പോലീസിന്റെ അനാസ്ഥ!

English summary
An Indian man, working for Pakistan intelligence agency Inter-Services Intelligence (ISI), has been arrested during joint operations of intelligence agencies and police on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X