• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യപിച്ച് വണ്ടിയോടിച്ചെന്ന് പോലീസ്;പോലീസ് സ്റ്റേഷന് മുന്നിൽ യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു

ബെംഗലൂരു: മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപിച്ച് പോലീസ് ബൈക്ക് പിടിച്ചെടുത്തതിൻറെ പേരിൽ യുവാവ് പോലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യചെയ്തു.കൊറിയർ ഡെലിവറി ഏജന്‍റായ 38 കാരനാണ് മൈക്കോ ലേയൗട്ട് ട്രഫിക് പോലീസ് സ്റ്റേഷനുമുന്നിൽ ഞായറാഴ്ച്ച രാവിലെ തീകൊളുത്തി ആത്മഹത്യചെയ്തത്.

പിണറായി വിജയൻ ഭ്രാന്തൻ... സമചിത്തത നഷ്ടപ്പെട്ടു, മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ രൂക്ഷ വിമർശനം!

തെക്കൻ ബെംഗലൂരു സ്വദേശിയായ കെ മണികണ്ഠയാണ് പോലീസ് നടപടിയിൽ മനംനൊന്ത് ആത്മഹത്യചെയ്തത്.മണികണ്ഠയുടെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയമുണ്ടെന്ന് ആരോപിച്ച് പോലീസ് കമ്മീഷണർക്ക് പരാതി നല്കി.മണികണ്ഠയുടെ മരണത്തിലെക്ക് നയിച്ച പോലീസിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.മണിയെന്നറിയപ്പെടുന്ന മണികണ്ഠ തമിഴ്നാട് സ്വദേശിയാണ്.ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് കൊറിയർ കമ്പനിയിൽ ജോലിക്ക് ചെർന്നത്.5 വയസ്സുള്ള മകനും ഭാര്യയുമുണ്ട്. എന്നാൽ മണി ഇവരെ പിരിഞ്ഞ് കെആർ പുരത്ത് തനിച്ചാണ്താമസിച്ചിരുന്നത്.

സംഭവം നടന്നത് മണി സുഹൃത്തിന്റെ ബൈക്കാണ് ഓടിച്ചിരുന്നത്.ബാനർഗട്ട റോഡിലെ ,ഐടി സ്റ്റേജിലെ ബിടിഎം ലേയൗട്ടിലെ ട്രാഫിക് സ്റ്റേഷനിൽ മദ്യപിച്ച് വാഹനമോടിക്കുന്ന പരിശോധനയെ തുടർന്നാണ് സംഭവമരങ്ങേറിയത്.

ട്രാഫിക് സബ് ഇൻസ്പെക്ടർ എൻആർ മൂർത്തി സംഭവത്തെകുറിച്ച് പറയുന്നത് ഇങ്ങനെ.. ശനിയാഴ്ച്ച ജയദേവ ഹോസ്പിറ്റലിനു സമീപം 10.30യോടെയാണ് മണിയും സുഹൃത്തിനെയും പരിശോധിച്ചത്. ആ സമയത്ത് മണി മദ്യപിച്ചിരുന്നുവെന്നും ആൾക്കോമീറ്റർ ടെസ്റ്റ് എടുക്കാൻ മണി വിസമ്മതിച്ചെന്നും പരാതിയിൽ പറയുന്നു.പോലീസിന് വേണമെങ്കിൽ ബൈക്ക് കസ്റ്റഡിയിൽ എടുക്കാമെന്നും അത് തന്റെതല്ലെന്നും മണി പറഞ്ഞു.

11.30 ഓടെ മണി തിരിച്ച് വരികയും ബൈക്ക് തിരിച്ച് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വിലപിടിപ്പുള്ളത് ബൈക്കിൽ ഉണ്ടെന്ന് പറ‍ഞ്ഞായിരുന്നു ഇത്. പോലീസ് ഇതനുവദിക്കുകയും ചെയ്തു.എന്നാൽ ബൈക്ക് തന്നെ തിരികെ വേണമെന്നാവശ്യപ്പെടുകയായിരുന്നു മണി.

2.30 ഓടെ മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ എത്തിയ മണി വീണ്ടും ബൈക്ക് ആവശ്യപ്പെട്ടു.പോലീസ് പിറ്റേന്ന് രാവിലെ ബൈക്ക് എടുത്തുകൊണ്ടുപോകാമെന്ന് പറഞ്ഞു.എന്നാൽ മണി കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയും ആയിരുന്നു.ഹോം ഗാർഡ് രാമകൃഷ്ണ മണിയെ രക്ഷിക്കാൻ ശ്രമിക്കുകയും തുടർന്ന ഇരുവരെയും വിക്ടോറിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാൽ വൈകിട്ട് 6 ഓടെ മണി മരിച്ചു.രാമകൃഷ്ണ അപകടനില തരണം ചെയ്തു എന്നും പോലീസ് പറയുന്നു.

മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് ആത്മഹത്യാശ്രമത്തിന് കേസെടുക്കുകയും പിന്നീട് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.എന്നാൽ പോലീസ് കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് മണിയുടെ ബന്ധുക്കൾ പറഞ്ഞു.

സികെ അച്ചകട്ട് പോലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്നും മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മണി ഭാര്യയും മകനുംപിരിഞ്ഞതിനാൽ വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യക്കുള്ള കാരണമെന്നും പോലീസ് പറഞ്ഞതായി അഡ്വക്കറ്റ് രവിചന്ദ്ര മണിയുടെ കുടുംബത്തിനായി ഹാജരായ വക്കീൽ പറഞ്ഞു.

ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് നവമിയുടെ വെളിപ്പെടുത്തൽ; പിന്നാലെ ബിജെപിയുടെ പരാതി...

ഷുഹൈബിനെ ആദ്യം വെട്ടിയത് ആകാശ്; പിന്നെ 12 വെട്ടുകള്‍!! അക്രമി സംഘത്തിനും പരിക്കേറ്റു

English summary
Man immolates himself after cops seize his bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X