ഇറക്കം കുറഞ്ഞ വേഷം ധരിച്ചില്ല, നൈറ്റ് പാർട്ടിക്ക് പോയില്ല, മദ്യപിച്ചില്ല, യുവതിയെ മുത്തലാഖ് ചൊല്ലി!
ദില്ലി: ക്രിമിനല്‍ കുറ്റമാക്കിയതിന് ശേഷവും രാജ്യതലസ്ഥാനത്ത് മുത്തലാഖ്. ബീഹാര്‍ സ്വദേശിനിയായ നൂറി ഫാത്തിമ എന്ന യുവതിയാണ് മുത്തലാഖ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിചിത്രമായ കാരണങ്ങളാലാണ് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതെന്ന് നൂറി പരാതിയില്‍ പറയുന്നു. മോഡേണ്‍ ആകാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് ഭര്‍ത്താവ് നൂറിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.
ഇമ്രാന് മുസ്തഫ എന്നയാളുമായി 2015ലാണ് നൂറി ഫാത്തിമയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഇവര്‍ ദില്ലിയിലേക്ക് താമസം മാറി. മാസങ്ങള്‍ക്ക് ശേഷം ദില്ലിയിലെ മോഡേണ്‍ പെണ്‍കുട്ടികളെ പോലെ മാറാന്‍ തന്നോട് ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്ന് നൂറി പറയുന്നു.

നഗരത്തിലെ നൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും മദ്യപിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും നൂറി ഫാത്തിമ പരാതിയില്‍ പറയുന്നു. എന്നാല്‍ അനുസരിക്കാന്‍ നൂറി തയ്യാറാകാത്തതിനെ തുടര്‍ന്ന് നിരന്തരം ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളോളം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു.
തുടര്‍ന്ന് വീട്ടില്‍ നിന്നു ഇറക്കി വിട്ടു. എന്നാല്‍ വീട് വിട്ട് പോകാന്‍ താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇമ്രാന് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും നൂറിയുടെ പരാതിയില്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷന് നൂറി പരാതി നല്‍കിയിട്ടുണ്ട്. നൂറിയുടെ പരാതിയിന്മേല് വനിതാ കമ്മീഷന് ഇമ്രാന് നോട്ടീസ് അയച്ചു. ഇമ്രാന് നൂറിയെ ഉപദ്രവിച്ചിരുന്നുവെന്നും രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ബീഹാര്‍ വനിതാ കമ്മീഷന് ചെയര്മാന് ദില്‍മനി മിശ്ര പറഞ്ഞു. പുതിയ നിയമ പ്രകാരം മുത്തലാഖ് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications