കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കം കുറഞ്ഞ വേഷം ധരിച്ചില്ല, നൈറ്റ് പാർട്ടിക്ക് പോയില്ല, മദ്യപിച്ചില്ല, യുവതിയെ മുത്തലാഖ് ചൊല്ലി!

Google Oneindia Malayalam News

ദില്ലി: ക്രിമിനല്‍ കുറ്റമാക്കിയതിന് ശേഷവും രാജ്യതലസ്ഥാനത്ത് മുത്തലാഖ്. ബീഹാര്‍ സ്വദേശിനിയായ നൂറി ഫാത്തിമ എന്ന യുവതിയാണ് മുത്തലാഖ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വിചിത്രമായ കാരണങ്ങളാലാണ് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതെന്ന് നൂറി പരാതിയില്‍ പറയുന്നു. മോഡേണ്‍ ആകാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് ഭര്‍ത്താവ് നൂറിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

ഇമ്രാന്‍ മുസ്തഫ എന്നയാളുമായി 2015ലാണ് നൂറി ഫാത്തിമയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഇവര്‍ ദില്ലിയിലേക്ക് താമസം മാറി. മാസങ്ങള്‍ക്ക് ശേഷം ദില്ലിയിലെ മോഡേണ്‍ പെണ്‍കുട്ടികളെ പോലെ മാറാന്‍ തന്നോട് ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്ന് നൂറി പറയുന്നു.

talaq

നഗരത്തിലെ നൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാനും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും മദ്യപിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും നൂറി ഫാത്തിമ പരാതിയില്‍ പറയുന്നു. എന്നാല്‍ അനുസരിക്കാന്‍ നൂറി തയ്യാറാകാത്തതിനെ തുടര്‍ന്ന് നിരന്തരം ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളോളം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു.

തുടര്‍ന്ന് വീട്ടില്‍ നിന്നു ഇറക്കി വിട്ടു. എന്നാല്‍ വീട് വിട്ട് പോകാന്‍ താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇമ്രാന്‍ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും നൂറിയുടെ പരാതിയില്‍ പറയുന്നു. സംസ്ഥാന വനിതാ കമ്മീഷന് നൂറി പരാതി നല്‍കിയിട്ടുണ്ട്. നൂറിയുടെ പരാതിയിന്മേല്‍ വനിതാ കമ്മീഷന്‍ ഇമ്രാന് നോട്ടീസ് അയച്ചു. ഇമ്രാന്‍ നൂറിയെ ഉപദ്രവിച്ചിരുന്നുവെന്നും രണ്ട് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും ബീഹാര്‍ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ദില്‍മനി മിശ്ര പറഞ്ഞു. പുതിയ നിയമ പ്രകാരം മുത്തലാഖ് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്.

English summary
Man in Bihar has given tripple talaq to wife for not being modern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X