നാല് യുവതികൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കാട്ടിൽ ഉപേക്ഷിച്ചു, ആരോപണവുമായി യുവാവ്
ദില്ലി: പഞ്ചാബിലെ ജലന്ധറില്‍ യുവാവിനെ യുവതികള്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. ഫാക്ടറി തൊഴിലാളിയായ യുവാവാണ് തന്നെ നാല് യുവതികള്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ട് പോയി എന്നും പീഡിപ്പിച്ചുവെന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. യുവതികള്‍ എല്ലാവരും 20ന് മുകളില്‍ മാത്രം പ്രായമുളളവരാണെന്നും ഇയാള്‍ പറയുന്നു. സംഭവത്തില്‍ യുവാവ് ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ല.
കണ്ണില്‍ എന്തോ രാസവസ്തു സ്േ്രപ ചെയ്തതിന് ശേഷം നാല് യുവതികള്‍ ചേര്‍ന്ന് തന്നെ ഒരു വെളുത്ത കാറില്‍ തട്ടിക്കൊണ്ട് പോയി. കാറില്‍ വെച്ച് മയക്കിയ ശേഷം ഒരു കാട്ടുപ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. അതിന് ശേഷം രാത്രിയോടെ തന്നെ അവിടെ തന്നെ ഉപേക്ഷിച്ച ശേഷം നാല് യുവതികളും കടന്ന് കളഞ്ഞു എന്നാണ് യുവാവ് പറയുന്നത്.

പരാതി നല്‍കിയിട്ടില്ലെങ്കിലും ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. യുവാവ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. പോലീസില്‍ പരാതി നല്‍കേണ്ട എന്ന് ഭാര്യയാണ് തന്നോട് പറഞ്ഞതെന്ന് ഇയാള്‍ പറയുന്നത്. ജീവനോടെ തിരിച്ച് വന്നു എന്നത് മാത്രമാണ് തന്റെ കുടുംബത്തിന് വിഷയമെന്നും യുവാവ് പറയുന്നു. ഒരു ലെതര്‍ ഫാക്ടറിയില്‍ തൊഴിലാളിയാണ് പീഡിപ്പിക്കപ്പെട്ട യുവാവ്. തന്നെ തട്ടിക്കൊണ്ട് പോയതിന് പീഡനം മാത്രമായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കപൂര്‍ത്തല റോഡില്‍ വെച്ച് തിങ്കളാഴ് വൈകിട്ടാണ് സംഭവം. നടന്ന് പോവുകയായിരുന്ന യുവാവിന്റെ സമീപത്ത് കാര്‍ നിര്‍ത്തി ഡ്രൈവര്‍ സീറ്റിലിരുന്ന പെണ്‍കുട്ടി ഒരു വിലാസം നല്കി വഴി ചോദിച്ചു. യുവാവ് വിലാസം വായിച്ച് നോക്കവേയാണ് യുവതി കണ്ണിലേക്ക് സ്േ്രപ അടിച്ചത്. ഇതോടെ യുവാവ് ബോധം കെട്ട് വീണു. ബോധം വരുമ്പോള്‍ താന്‍ കണ്ണ് കെട്ടപ്പെട്ട നിലയില്‍ കാറിനുളളില്‍ ഇരിക്കുകയാണ്. തുടര്‍ന്ന് യുവതികള്‍ യുവാവിനെ പരിചയമില്ലാത്ത ഒരിടത്തേക്ക് കൊണ്ട് പോയി. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിന് ശേഷം നാല് പേരും ഊഴം വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവാവ് പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ യുവാവിനെ കണ്ണുകളും കയ്യും കെട്ടിയ നിലയില്‍ ഉപേക്ഷിച്ച് യുവതികള്‍ സ്ഥലം വിട്ടു. ഉന്നത കുടുംബങ്ങളില്‍ നി്ന്നുളളവരാണ് യുവതികള്‍ എന്നാണ് കാഴ്ചയില്‍ തോന്നിയതെന്നും എല്ലാവരും ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത് എന്നും യുവാവ് പറഞ്ഞു. വാര്‍ത്തകളെ തുടര്‍ന്ന് പഞ്ചാബ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications