കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശല്യം ചെയ്തയാൾക്ക് ശിക്ഷവാങ്ങി നൽകി ദംഗൽ നായിക, പിന്നാലെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാംപയിൻ

Google Oneindia Malayalam News

ദില്ലി: നടി സൈറ വസീമിനെ ഫ്ലൈറ്റിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാൾക്ക് 3 വർഷം തടവുശിക്ഷ വിധിച്ചു. 2017ൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 41കാരനായ മുംബൈയിലെ ബിസിനസ്സുകാരൻ അറസ്റ്റിലാകുന്നത്. 2017ൽ ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രയിൽ ഇയാൾ തന്നെ ശല്യം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു സൈറ വസീമിന്റെ പരാതി.

കോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍... ചുരുളഴിച്ച് പോലീസ്; വാടക കൊലയാളിയെയും കൊന്നുകോഴിക്കോട് മൃതദേഹ അവശിഷ്ടങ്ങള്‍... ചുരുളഴിച്ച് പോലീസ്; വാടക കൊലയാളിയെയും കൊന്നു

തനിക്ക് നേരെയുണ്ടായ അതിക്രമത്തിനെതിരെ തുറന്നടിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്ത സൈറയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. സൈറയുടേത് അനാവശ്യ നടപടിയാണെന്നും കുറ്റവാളിയാണെന്ന് ആരോപിക്കുന്ന വ്യക്തി നിഷ്കളങ്കനാണെന്നും വാദിക്കുന്നവർ കുറവല്ല.

 കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

2017 ഡിസംബറിലാണ് സംഭവം നടക്കുന്നത്. ഫ്ലൈറ്റിവെച്ച് പകുതി ഉറക്കത്തിലായിരുന്ന തന്നെ വികാസ് സച്ഛ്ദേവ് എന്നയാൾ ശല്യപ്പെടുത്തിയെന്നാണ് പരാതി. അനുചിതമായ രീതിയിൽ ഇയാൾ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നും സൈറയുടെ പരാതിയിൽ പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സമൂഹമാധ്യമങ്ങളുലൂടെ സൈറ പങ്കുവയ്ക്കുകയും ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പോക്സോ നിയമ പ്രകാരം

പോക്സോ നിയമ പ്രകാരം

സംഭവം നടക്കുമ്പോൾ 17 വയസായിരുന്നു സൈറയ്ക്ക്. ഇതേ തുടർന്ന് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താൻ പരാതി ഉന്നയിച്ചപ്പോൾ ഫ്ലൈറ്റ് അധികൃതർ അവഗണിച്ചന്നും സൈറ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ശല്യം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് വികാസും അദ്ദേഹത്തിന്റെ കുടുംബവും രംഗത്ത് എത്തിയിരുന്നു.

 വിമർശനം

വിമർശനം

സൈറയുടെ നിശ്ചയദാർണ്ഡ്യത്തെ പ്രശംസിച്ച് സിനിമാമേഖലയിൽ നിന്നടക്കം നിരവധി പേർ രംഗത്ത് വന്നെങ്കിലും സൈറയ്ക്കെതിരെ ഹേറ്റ് ക്യാംപെയിനും സജീവമാകുകയാണ്. വികാസ് നിഷ്കളങ്കനാണെന്നും പ്രശസ്തി മാത്രമാണ് സൈറയുടെ ലക്ഷ്യമെന്നും നിരവധി പേർ ആരോപിക്കുന്നു. വികാസ് ഉറക്കത്തിൽ അറിയാതെ കാൽ വെച്ചുപോയതാകാമെന്നും വികാസിന്റയും കുടുംബത്തിന്റെയും ഭാവി നശിപ്പിക്കുകയാണ് സൈറ ചെയ്തത് എന്ന് വാദിക്കുന്നവരുമുണ്ട്.

ദുരുപയോഗം ചെയ്തു

പോക്സോ വകുപ്പ് ദുരുപയോഗം ചെയ്യുകയാണ് സൈറ ചെയ്തതെന്നും വിമർശനമുണ്ട്. ഫ്ലൈറ്റിൽ നിന്നും സൈറ ഷെയർ ചെയ്ത വീഡിയോയിൽ ഉപദ്രവിക്കുന്ന രംഗങ്ങൾ കണ്ടെില്ലല്ലോ എന്നാണ് ചിലരുടെ ചോദ്യം. ഒരു സിനിമാ താരം ഇരയായതിന്റെ പേരിൽ നിസാര കാരണങ്ങൾകൊണ്ട് ഒരാളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് ചിലർ പറയുന്നു.

 മതം പറഞ്ഞ് വിമർശനം

മതം പറഞ്ഞ് വിമർശനം

സൈറയുടെ മതം പറഞ്ഞ് വിഷയം വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. ജിഹാദി ജയിച്ചു നീതിന്യായ വ്യവസ്ഥ ജയിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചില കമന്റുകൾ. ഇന്ന് വികാസിന് സംഭവിച്ചെങ്കിൽ നാളെയത് നമ്മളിലാർക്കെങ്കിലുമാകാം എന്നാണ് ചിലരുടെ മുന്നറിയിപ്പ്. സൈറയല്ല പോക്സോ നിയമമാണ് വികാസിനെ ജയിലിൽ അയച്ചതെന്നാകും ചില മുസ്ലിം അനുകൂലികളുടെ ന്യായികരണമെന്നാണ് വർഗീയത നിറഞ്ഞ ചില കമന്റുകൾ. സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ആവശ്യപ്പെടുന്നവർ സൈറ വസീമിന്റെ വിഷയത്തിൽ എന്തിനാണ് ഇരട്ടത്താപ്പ് കാണിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.

സിനിമ വിട്ടു

സിനിമ വിട്ടു

ആമിർ ഖാൻ നായകനായ ദംഗൽ എന്ന ചിത്രത്തിലൂടെയാണ് സൈറ വസീം സിനിമയിലെത്തുന്നത്. ചിത്രം വൻ വിജയമാവുകയും സൈറയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനനയത്തിന് സൈറയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിമ മതത്തിൽ നിന്നും തന്നെ അകറ്റുകയാണെന്ന് ചൂണ്ടിക്കാട്ടി സൈറ 2019ൽ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

zaira
English summary
Man jailed for disturbing actress zaira Wassim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X