നാഗ്പൂര്‍: കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് ദമ്പതികളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതായി സ്ത്രീയുടെ പരാതി. പ്രഭാത് കോളനിയിലാണ് സംഭവം നടക്കുന്നത്. ചന്ദന്‍ പ്രസാദ് എന്നയാളും മറ്റ് മൂന്ന് പേരുമാണ് വിസ്മിന സര്‍ദാറിന്റെ വീട്ടില്‍ കഴിഞ്ഞദിവസം എത്തിയത്. ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയിരുന്നു. ചന്ദന്‍റെ കൈയ്യില്‍ നിന്നും പണം ദന്പതിമാര്‍ വാങ്ങിയിരുന്നു, എന്നാല്‍ കുറച്ച് നാളായി ഇവര്‍ പണം തിരികെ നല്‍കാറില്ലായിരുന്നു. പണം തിരികെ നല്‍കാത്തിനെപ്പറ്റി അന്വേഷിയ്ക്കാനാണ് സംഘം യുവതിയുടെ വീട്ടില്‍ എത്തിയത്.
പണം ആവശ്യപ്പെട്ട് വിസ്മിനയേും ഭര്‍ത്താവിനേയും സംഘം മര്‍ദ്ദിച്ചു. അതിന് ശേഷം തന്റെ ഭര്‍ത്താവായ സഞ്ജയെ സംഘം ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ഒക്ടോബര്‍ എട്ടിനാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടെത്തിയ സംഘം യുവതിയുടെ വീട്ടിലും പല നാശ നഷ്ടങ്ങളും വരുത്തിയ ശേഷമാണ് ഭര്‍ത്താവിനെ കൊണ്ട് പോയത്. സ്ത്രീയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. എന്നാല്‍ ഇത് വരെയും ഒരു അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ സംഘത്തില്‍ നിന്ന് എത്ര രൂപ കടം വാങ്ങിയെന്ന വിവരം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Police have on Tuesday registered a case of kidnapping against Chandan Prasad and three others for forcibly whisking away complainant Wismina Sardar's husband Sanjay from their residence at Prabhat Colony over a monetary dispute.