കാമുകിയെയും മകനെയും കൊലപ്പെടുത്തി, യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: കാമുകിയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പോലിസ് അറ്‌സ്റ്റ് ചെയ്തു. കാമുകിയെയും മകനെയും കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ പോലിസിനെ വിളിച്ച് അറിയിച്ച് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കിരണ്‍ മക്‌വാനയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ചൊവ്ഴ്ച രാത്രിയാണ് സംഭവം.
ഇയാള്‍ കാമുകിയായ സോനാലി ചൗവാനുമായി കഴിഞ്ഞ കുറേവര്‍ഷമായി പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പ് ഇയാളും രണ്ടുമക്കളും ചേര്‍ന്ന് എവര്‍ ഷൈന്‍ നഗറിലെ സോനാലിയുടെ വാടകവീട്ടിലായിരുന്ന താമസം.

സോനാലി നേരത്തെ വിവാഹം ചെയ്തിരുന്നു. ആദ്യ ഭര്‍ത്താവുമായി വിവാഹ മോചിതയായ ശേഷം സോനാലി മകനോടപ്പം വാടക വീ്ട്ടിലായിരുന്നു താമസം. പിന്നിട് യുവതി രാജ്കുമാര്‍ ചൗവാനെ വിവാഹം ചെയ്യ്തു. എന്നാല്‍ രാജ്കുമാറിന്‍ മക്വാനുമായുള്ള ബന്ധത്തെകുറിച്ച് അറിയാമായിരുന്നു. ഇയാളും ഇതേ വീട്ടിലായിരുന്നു താമസിച്ചത്.
കിരണ്‍ മക്‌വാന്‍ സോനാലിയോട് തന്റെ കുട്ടികള്‍ക്കും പരിചരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു, എന്നാല്‍ ഇത് സോനാലി നിഷേധിച്ചു. പിന്നിട് ഇയാള്‍ കുട്ടികളൊടപ്പം ബന്ധുവീട്ടിലേക്ക് പോയി. തിരിച്ചു വന്നപ്പോഴും സോനാലിയോട് ഇതു തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വീണ്ടും നിഷേധിച്ചതുക്കൊണ്ട്
യുവാവ് സോനാലി ഉറങ്ങുന്ന സമയത്ത് ഹാമര്‍ക്കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സോനാലിയുടെ നിലവിളി കേട്ട് അടുത്തെത്തിയ മകനെയും ഇയാള്‍ തലക്കടിച്ചു കൊലപ്പെടുത്തി. കൊല ചെയ്തതിന് ശേഷം ഇയാള്‍ പോലിസിനെ വിളിച്ച് കുറ്റ സമ്മതം നടത്തുകയായിരുന്നു.
പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പോലിസ് മുന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോനാലിയും മകനും മരിച്ചിരുന്നു. തുളിഞ്ച് പോലിസാണ് കേസെടുത്തത്.












Click it and Unblock the Notifications