കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ വീട്ടുകാരുടെ കണ്‍മുന്നിലിട്ട് തല്ലിക്കൊന്നു

Google Oneindia Malayalam News

നൊയ്ഡ: നൊയ്ഡയില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് 36കാരനായ യുവാവിനെ പത്തംഗ സംഘം തല്ലിക്കൊന്നു. അഫ്‌സല്‍ എന്ന യുവാവിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയതിന് ശേഷമാണ് ആശുപത്രിയില്‍ പോലും എത്തിയ്ക്കാനായത്. സംഭവത്തെത്തുടര്‍ന്ന് ആളുകള്‍ റോഡ് ഉപരോധിയ്ക്കുകയും പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു...

കൊന്നു

കൊന്നു

ബിസാരയിലാണ് 36കാരനായ അഫ്‌സല്‍ എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്. പശുവിനെ കൊന്നുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിറക്കി യുവാവിനെ മര്‍ദ്ദിയ്ക്കുകയായിരുന്നു.

ആറ് പേര്‍

ആറ് പേര്‍

പത്തോളം പേരാണ് യുവാവിനെ ആക്രമിച്ചത്. ഇതില്‍ ആറ് പേര്‍ പൊലീസ് പിടിയിലായതായാണ് റിപ്പോര്‍ട്ട്.

മരണം

മരണം

മര്‍ദ്ദനമേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിയ്ക്കാനായില്ല

നാട്ടുകാര്‍

നാട്ടുകാര്‍

സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ നാട്ടുകാര്‍ പൊലീസ് വാഹനത്തിന് തീയിട്ടു. റോഡുകള്‍ ഉപരോധിച്ചു

നിയന്ത്രിച്ചു

നിയന്ത്രിച്ചു

സ്ഥലത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറയുന്നത്.

English summary
Man killed in Greater Noida for alleged cow slaughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X